×
login
ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം റോക്കറ്റ് ആക്രമണം; താലിബാന്റെ പേര് പറയാന്‍ മടിച്ച് അധികൃതര്‍, വീഡിയോ

പുറത്ത് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയപ്പോഴുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ചിലര്‍ നടുങ്ങുന്നത് ടോളോ ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തില്‍ റോക്കറ്റ് ആക്രമണം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഈദ് അല്‍-അധ പ്രാര്‍ഥനകള്‍ നടക്കുമ്പോഴായിരുന്നു പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം റോക്കറ്റുകള്‍ പതിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. കൊട്ടാരത്തിന് പുറത്ത് മൂന്ന് റോക്കറ്റുകള്‍ പതിച്ചുവെന്ന് ആഭ്യന്ത്രര മന്ത്രാലയത്തിന്റെ വക്താവ് മിര്‍വായിസ് സ്റ്റനേക്‌സായി പറഞ്ഞു. 

പര്‍വാന്‍-ഇ-സെ മേഖലയില്‍നിന്ന് തൊടുത്ത റോക്കറ്റുകള്‍ ജില്ല ഒന്നിലുള്ള ബാഗ്-ഇ-അലി മര്‍ദന്‍, ചാമന്‍-ഇ-ഹൊസോരി പ്രദേശങ്ങളിലാണ് വീണത്. കാബൂളിന്റെ ജില്ല രണ്ടിലുള്ള മനാബെ ബാഷറി മേഖലയിലും പതിച്ചു. അഫ്ഗാനിസ്ഥാന്റെ ശത്രുക്കള്‍ ഇന്ന് കാബൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തിയെന്ന് മിര്‍വായിസ് സ്റ്റനേക്‌സായി എഎഫ്പിയോട് പറഞ്ഞു. ആര്‍ക്കും പരിക്കില്ല. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാൽ താലിബാന്റെ പേര് പറയാന്‍ അധികൃതര്‍ മടിച്ചു. സംശയത്തിന്റെ വിരലുകള്‍ ചൂണ്ടുന്നത് താലിബാന് നേര്‍ക്കാണ്. പുറത്ത് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയപ്പോഴുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ചിലര്‍ നടുങ്ങുന്നത് ടോളോ ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. പ്രസിഡന്റ് അഷ്‌റഫ് ഘനിയും പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. എന്നാല്‍ സ്‌ഫോടനത്തിന്റെ ശബ്ദത്തിനിടയിലും പ്രാര്‍ഥന തുടര്‍ന്നു.  

 

  comment

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.