login
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന

സുലൈമാനി വധത്തിനു പ്രതികാരമായി ട്രംപിനെ വധിക്കുമെന്ന് ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധഭീഷണിയും നിലവിലുണ്ട്. വ്യോമതാവളം ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്തു. ഇറാന്‍ നിര്‍മിത അരാഷ് മോഡല്‍ റോക്കറ്റുകളാണു വ്യോമതാവളത്തില്‍ പതിച്ചതെന്നു സഖ്യസേനയും സ്ഥിരീകരിച്ചു.

ബാഗ്ദാദ്:  ഇറാഖില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന താവളത്തില്‍ വീണ്ടും  റോക്കറ്റാക്രമണം നടത്തി ഇറാന്‍. പടിഞ്ഞാറന്‍ അന്‍ബര്‍ പ്രവിശ്യയിലെ അയിന്‍ അല്‍അസദ്  വ്യോമകേന്ദ്രത്തില്‍ പത്തിലധികം റോക്കറ്റുകള്‍ പതിച്ചെന്ന്  സഖ്യസേനാ വക്താവ് കേണല്‍ വെയ്ന്‍ മാരോറ്റോ വ്യക്തമാക്കി.

മാര്‍പാപ്പ ശനിയാഴ്ച ഇറാഖ് സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. അമേരിക്ക കഴിഞ്ഞവര്‍ഷം  ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിനു പുറത്തുവച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് തിരിച്ചടിയായി ഇറാന്‍ അയിന്‍ അല്‍അസദ്  വ്യോമകേന്ദ്രത്തില്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. അതില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇറാഖ്, സിറിയ അതിര്‍ത്തിയില്‍ ഇറാന്‍ ബന്ധമുള്ള സായുധസംഘങ്ങളെ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായാണ് മിസൈല്‍ ആക്രമണം.  

ആക്രമണത്തിന്റെ പേരില്‍ ഇറാഖ് സന്ദര്‍ശനം റദ്ദാക്കില്ലെന്ന് മാര്‍പാപ്പാ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കിടെ ഇറാഖിലെ പാശ്ചാത്യസ്ഥാപനങ്ങള്‍ക്കു നേരേയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്. ഇറാഖില്‍, ഇറാന്റെ പിന്തുണയുള്ള അവശിഷ്ട ഐ.എസ്. താവളങ്ങള്‍ക്കുനേരേ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമുള്ള ആദ്യവ്യോമാക്രമണം ദിവസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു. ആക്രമണത്തില്‍ 22 ഭീകരര്‍ കൊല്ലപ്പെട്ടു. അതിനു പിന്നാലെയാണു യു.എസ്. വ്യോമതാവളം ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടി.  

സുലൈമാനി വധത്തിനു പ്രതികാരമായി ട്രംപിനെ വധിക്കുമെന്ന് ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധഭീഷണിയും നിലവിലുണ്ട്.  വ്യോമതാവളം ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്തു. ഇറാന്‍ നിര്‍മിത അരാഷ് മോഡല്‍ റോക്കറ്റുകളാണു വ്യോമതാവളത്തില്‍ പതിച്ചതെന്നു സഖ്യസേനയും സ്ഥിരീകരിച്ചു.

  comment
  • Tags:

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.