×
login
രുചിര കാംബോജ്‍ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി; എത്തിയത് ടി എസ് തിരുമൂര്‍ത്തിയുടെ പിന്‍ഗാമിയായി

ഫ്രാന്‍സ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും, 2017- 2019 കാലയളവില്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ലെ സിവില്‍ സര്‍വീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ഐഎഫ്എസ് ബാച്ചിലെ ടോപ്പറുമായിരുന്നു രുചിര.

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നയതന്ത്രജ്ഞയായ രുചിര കാംബോജ്. രിചിര ഉടന്‍  ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടി എസ് തിരുമൂര്‍ത്തിയുടെ പിന്‍ഗാമിയായാണ് കാംബോജിന്റെ നിയമനം. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയുമാണ്.

ഫ്രാന്‍സ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും, 2017- 2019 കാലയളവില്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ലെ സിവില്‍ സര്‍വീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ഐഎഫ്എസ് ബാച്ചിലെ ടോപ്പറുമായിരുന്നു രുചിര. 1991 മുതല്‍ 1996 വരെ യൂറോപ്പ് വെസ്റ്റ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു. കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള നായതന്ത്രബന്ധങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.


സ്ഥിരം പ്രതിനിധി ആയിരുന്ന ടി എസ് തിരുമൂര്‍ത്തി വിരമിച്ചതിനെ തുടര്‍ന്നാണ് രുചിത സ്ഥാനമേല്‍ക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിക്കേണ്ടിയിരുന്ന തിരുമൂര്‍ത്തിയുടെ കാലാവധി ഉക്രൈന്‍ പ്രതിസന്ധി കണക്കിലെടുത്ത് നീട്ടുകയായിരുന്നു.

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.