login
ഒറ്റകുത്തിവെയ്പില്‍ കോവിഡിനെ തോല്‍പിക്കുന്ന വാക്സിന്‍- സ്ഫുട്നിക് ലൈറ്റുമായി റഷ്യ‍; ഫലപ്രാപ്തി 80ശതമാനം

കോവിഡിനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക വിജയം നേടി റഷ്യ. പുതുതായി വികസിപ്പിച്ചെടുത്ത സ്ഫുട്‌നിക് ലൈറ്റ് എന്ന വാക്‌സിന്‍ ഒറ്റത്തവണ കുത്തിവയ്പ് നടത്തിയാല്‍ മതിയാവും. സ്ഫുട്‌നിക് ലൈറ്റിന് റഷ്യ വ്യാഴാഴ്ച അംഗീകാരം നല്‍കി. ഇതിന്‍റെ ഫലപ്രാപത്ി 80ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണയായി നല്‍കുന്ന പല വാക്‌സിനേക്കാളും ഫലപ്രാപ്തിയുടെ കാര്യത്തില്‍ മുന്നിലാണ് സ്ഫുട്‌നിക് ലൈറ്റ്.

സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്:കോവിഡിനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക വിജയം നേടി റഷ്യ. പുതുതായി വികസിപ്പിച്ചെടുത്ത സ്ഫുട്‌നിക് ലൈറ്റ് എന്ന വാക്‌സിന്‍ ഒറ്റത്തവണ കുത്തിവയ്പ് നടത്തിയാല്‍ മതിയാവും.  

സ്ഫുട്‌നിക് ലൈറ്റിന് റഷ്യ വ്യാഴാഴ്ച അംഗീകാരം നല്‍കി. ഇതിന്‍റെ ഫലപ്രാപത്ി 80ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണയായി നല്‍കുന്ന പല വാക്‌സിനേക്കാളും ഫലപ്രാപ്തിയുടെ കാര്യത്തില്‍ മുന്നിലാണ് സ്ഫുട്‌നിക് ലൈറ്റ്.

ഇതോടെ വാക്‌സിന്‍ നല്‍കുന്നതിന്‍റെ തോത് ഇരട്ടിയാക്കാനും സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. റഷ്യയില്‍ സ്ഫുട്‌നിക് ലൈറ്റ് ഉടന്‍ ഉപയോഗിച്ച് തുടങ്ങും. സ്ഫുട്‌നിക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഗമാലിയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി ആന്‍റ്മൈക്രോബയോളജിയാണ് ഈ സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

മനുഷ്യരിൽ കാണുന്ന രണ്ട് സാധാരണ കോൾഡ് വൈറസുകൾക്കെതിരേ (അഡെനോ വൈറസ്) ഉപയോഗിക്കാവുന്ന വാക്സിനിൽ മാറ്റം വരുത്തിയാണ് സ്പുട്നിക് വി വികസിപ്പിച്ചത്. ഇത്തരത്തിലുള്ള മൂന്ന് വാക്സിനുകളാണ് ലോകത്തുള്ളത്. മറ്റ് രണ്ടെണ്ണം ഫൈസറും മൊഡേണയുമാണ്.  

ഒരു വ്യക്തിക്ക് കുത്തിവയ്പ് നൽകുമ്പോൾ ഈ കോഡ് കോശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു വാഹക സംവിധാനമായി മനുഷ്യ അഡെനോവൈറസുകൾ പ്രവർത്തിക്കുന്നു, അതിനാൽ യഥാർത്ഥ വൈറസ് ബാധിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അത് സംരക്ഷിക്കുന്നതിനായി ശരീരത്തിന് ആന്‍റിബോഡികളുടെ രൂപത്തിൽ രോഗപ്രതിരോധ പ്രതികരണം വികസിപ്പിക്കാൻ കഴിയും.

ആദ്യത്തെ സോവിയറ്റ് ബഹിരാകാശ ഉപഗ്രഹമായ സ്പുട്നികിന്റെ അതേ പേരിലുള്ള വാക്സിൻ മോസ്കോയിലെ ഗമാലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വികസിപ്പിച്ചെടുത്തത്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയിൽ ഈ വാക്സിൻ പരീക്ഷണം നടത്താനുള്ള അവകാശം. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതും ഡോ. റെഡ്ഡീസ് ലാബ് തന്നെ. 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.