×
login
മാതൃകമ്പനി‍യായ മെറ്റയെ തീവ്രവാദിയെന്ന് വിളിച്ച് റഷ്യ‍ന്‍ കോടതി; ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യയില്‍ നിരോധിച്ചു

ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.

മോസ്‌കോ: ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.

റഷ്യക്കാര്‍ക്കെതിരെ അക്രമം നടത്താന്‍ ആവശ്യപ്പെടുന്ന വെറിപ്രസംഗങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാപകമായതോടെയാണ് കോടതി മെറ്റയെ തീവ്രവാദിയാണെന്ന് മുദ്രകുത്തിയത്. നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും റഷ്യന്‍ പട്ടാളക്കാര്‍ക്കും എതിരെ വെറിപ്രസംഗങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ ഏതെങ്കിലും രാഷ്ട്രത്തലവനെ വധിക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഒരിയ്ക്കലും അനുവദിക്കില്ലെന്ന് മെറ്റ വിശദീകരിച്ചിരുന്നു. റഷ്യ ഉക്രൈനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നതെന്നും മെറ്റ വിശദമാക്കിയിരുന്നു. മെറ്റയുടെ ആഗോള കാര്യ അധ്യക്ഷന്‍ നിക് ക്ലെഗ്ഗും വെറിപ്രസംഗം സംബന്ധിച്ചുള്ള നിയമത്തില്‍ ഇളവുവരുത്തിയത് ഉക്രൈന്‍കാര്‍ക്കാണെന്നും അല്ലാതെ സാധാരണ റഷ്യക്കാര്‍ക്കല്ലെന്നും വിശദീകരിച്ചിരുന്നു.


എന്നാല്‍ മോസ്‌കോയിലെ കോടതി ഈ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുത്തില്ല. റഷ്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തീവ്രവാദപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിധിക്കുകയായിരുന്നു. അതേ സമയം മെറ്റയുടെ വാട്‌സാപ് സേവനങ്ങള്‍ നിരോധിച്ചിട്ടില്ല. ഇത് വിവരങ്ങള്‍ കൈമാറാനുള്ള കേന്ദ്രമല്ലെന്നും വെറും ആശയവിനിമയത്തിനുപയോഗിക്കുന്ന ഉപാധിയാണെന്നുമാണ് വാട്‌സാപിനെ നിരോധിക്കാതിരുന്നതിന് മോസ്‌കോ കോടതി നിരത്തിയ ന്യായവാദം.

'മെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ റഷ്യയ്ക്കും അവരുടെ സായുധ സേനയ്ക്കും എതിരെയുള്ളതാണ്. മെറ്റയെ നിരോധിക്കാനും ഈ തീരുമാനം എത്രയും വേഗം നടപ്പാക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു'- റഷ്യയുടെ രഹസ്യസേനയായ എഫ്എസ്ബിയുടെ വക്താവ് ഇഗോര്‍ കൊവാലെസ്‌കി പറഞ്ഞു.

നേരത്തെ ഗൂഗിളിനോടും അവരുടെ അനുബന്ധ കമ്പനിയായ യുട്യൂബിനോടും തീവ്രവാദപ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ റഷ്യാവിരുദ്ധ വീഡിയോകള്‍ സംപ്രേഷണം ചെയ്യരുതെന്ന് റഷ്യ വിലക്കിയിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.