login
ഭ്രാന്തനായ കൊലപാതകി ഇനി വരില്ല; റഷ്യന്‍ തെരുവുകളിലെ സ്ത്രീകള്‍ക്ക് ഇനി സുഖമായി കിടന്നുറങ്ങാം

38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.

volga maniac killer

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: 'വോള്‍ഗ മാനിയാക്'(ഭ്രാന്തന്‍) എന്നറിയപ്പെട്ടിരുന്ന തുടര്‍-കൊലപാതകിയെ റഷ്യന്‍ കുറ്റാന്വേഷകര്‍ പിടികൂടി. 2011-2012 കാലയളവില്‍ റഷ്യയിലെ പല നഗരങ്ങളിലുമായി 26ഓളം കൊലപാതകങ്ങള്‍ നടത്തിയ കൊടുംകുറ്റവാളിയെയാണ് റഷ്യന്‍ പോലീസ് ഒടുവില്‍ വലയിലാക്കിയത്. 38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.  

ഇയാളുടെ കൊലക്ക് ഇരയാക്കേണ്ടി വന്നവരെല്ലാം 70 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. ഡിഎന്‍എ പരിശോധന, കാല്‍പാടുകള്‍, കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളാണ് കൊലപാതകിയെന്ന് പോലീസ് ഉറപ്പിച്ചത്. റാഡിക് പോലീസിനു മുന്നില്‍ കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്.  റഷ്യന്‍ നഗരങ്ങളായ കസാന്‍, സാമാര, ടൊലിയാറ്റി, ഇഷവ്‌സ്‌ക്, ഉഫ, ഉറല്‍സ് തുടങ്ങിയ നഗരങ്ങളിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഈ നഗരങ്ങളിലെല്ലാം ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ പണികള്‍ ചെയ്തിരുന്ന ഇയാള്‍ ജോലിയുടെ മറവിലാണ് പ്രായമായ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ എത്തിയിരുന്നത്. വീടിനുള്ളില്‍ കയറിയ ശേഷം സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുകയും കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് പതിവ്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കൈയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് തലക്കടിച്ചും തുണിഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.  

കൊലയ്ക്ക് ശേഷം സ്ത്രീകളുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും കൊള്ളയടിക്കാറും പതിവായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മോഷണങ്ങള്‍ നടന്നതായി തെളിവുമുണ്ടായിരുന്നില്ല.  കൊലപാതക തെളിവുകള്‍ ഒഴിവാക്കാന്‍ കൈകളില്‍ കൈയ്യുറ ഇടുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു. 2013നു ശേഷം നിശബ്ദനായിരുന്ന ഇയാള്‍ 2017 മുതല്‍ വീണ്ടും കൊലപാതകശ്രമങ്ങള്‍ തുടങ്ങിയത് ജനങ്ങളില്‍ ഭീതിജനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം രഹസ്യമായി നീക്കിയത്. 2019ല്‍  ഇയാളെ പിടികൂടുന്നവര്‍ക്ക് മുപ്പതിനായിരം പൗണ്ട് ഇനാം പ്രാഖിച്ചിരുന്നു.

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.