×
login
"സാത്താനെ" പരീക്ഷിച്ച് പുടിന്‍; ഭൂമിയുടെ ഏതറ്റത്ത് ഒളിച്ചാലും തകര്‍ക്കും; ലോകത്തെ ഞെട്ടിച്ച് ഭൂഖണ്ഡാന്തര മിസൈല്‍ ആര്‍എസ് -28 വിക്ഷേപിച്ച്‌ റഷ്യ

വികസനഘട്ടത്തിലുണ്ടായിരുന്ന മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് റഷ്യ വ്യക്തമാക്കി. 6000 കിലോ മീറ്റര്‍ അപ്പുറത്തുള്ള റഷ്യയിലെ കംചത്കിലെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിച്ചതായി പുടിന്‍ പറഞ്ഞു. സാത്താന്‍ 2 എന്നാണ് നാറ്റോ ആര്‍എസ് -28 സര്‍മാറ്റിന് നല്‍കിയിരിക്കുന്ന പേര്.

മോസ്‌കോ: ഉക്രൈനില്‍ യുദ്ധം തുടരുന്നതിനിടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ. ഭൂമിയുടെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിവ. ലോകത്തിലെ തന്നെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ആര്‍എസ് - 28 സര്‍മാറ്റാണ് റഷ്യ പരീക്ഷിച്ചത്.  

 


വികസനഘട്ടത്തിലുണ്ടായിരുന്ന മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് റഷ്യ വ്യക്തമാക്കി. 6000 കിലോ മീറ്റര്‍ അപ്പുറത്തുള്ള റഷ്യയിലെ കംചത്കിലെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിച്ചതായി പുടിന്‍ പറഞ്ഞു. സാത്താന്‍ 2 എന്നാണ് നാറ്റോ ആര്‍എസ് -28 സര്‍മാറ്റിന് നല്‍കിയിരിക്കുന്ന പേര്. റഷ്യയുടെ പക്കലുള്ള ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര മിസൈലാണിത്. രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്നും പുടിന്‍ പറഞ്ഞു.

 

2018ലാണ് സാത്താന്‍ 2നെ റഷ്യ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് സാത്താന്‍ രണ്ട് എന്നായിരുന്നു പുടിന്‍ ലോകത്തിന് മുമ്പില്‍ ആര്‍എസ് 28നെ പരിചയപ്പെടുത്തിയത്. പത്തോ അതില്‍ കൂടുതലോ പോര്‍മുനകള്‍ ഓരോ മിസൈലിലും ഉള്‍പ്പെടുത്താനാകും. 'സാത്താന്‍ 2' എന്ന സര്‍മാറ്റ്, കിന്‍ഷല്‍, അവന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കൊപ്പം പുടിന്‍ അവതരിപ്പിച്ച പുതുതലമുറ മിസൈലുകളില്‍പ്പെട്ടതാണിവ.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.