മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം റഷ്യയ്ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10,128 ഉപരോധങ്ങള്‍. നേരത്തെ റഷ്യന്‍ കമാന്‍ഡര്‍മാരെ വധിക്കാനും റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്ക്വ മുക്കാനും അമേരിക്ക സഹായിച്ചു. ഇപ്പോള്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം 10,128 ഉപരോധങ്ങളും അമേരിക്കയുടെയും നേറ്റോയുടെയും നേതൃത്വത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇങ്ങിനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് അമേരിക്കയെ താക്കീത് ചെയ്ത് റഷ്യ.
മോസ്കോ:മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം റഷ്യയ്ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10,128 ഉപരോധങ്ങള്‍. നേരത്തെ 12 റഷ്യന്‍ ജനറല്‍മാരെ വധിക്കാനും റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്ക്വ മുക്കാനും അമേരിക്ക സഹായിച്ചു. ഇപ്പോള്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം 10,128 ഉപരോധങ്ങളും അമേരിക്കയുടെയും നേറ്റോയുടെയും നേതൃത്വത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇങ്ങിനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് അമേരിക്കയെ താക്കീത് ചെയ്ത് റഷ്യ.
റഷ്യയുടെ സ്റ്റേറ്റ് ഡ്യൂമ ചെയര്‍മാനായ വയചെസ്ലാവ് വൊളോഡിന്‍ ആണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ താക്കീത് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഒരു ടെലഗ്രാം പോസ്റ്റിലാണ് ഇദ്ദേഹം മൂന്നാം ലോകമഹായുദ്ധമെന്ന വെല്ലുവിളി ജോ ബൈഡനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. റഷ്യന്‍ സമ്പദ്ഘടനയെ തകര്‍ക്കാനും ദുര്‍ബ്ബലമാക്കാനുമാണ് ഇത്തരം വ്യാപകമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധകുറ്റവാളിയായി മുദ്രകുത്തി വ്ളാഡിമിര്‍ പുടിനെ സ്ഥാനഭ്രഷ്ടനാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം.
ജനാധിപത്യ തത്വങ്ങളും സദാചാരവും വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക ഒരിക്കലും ഇങ്ങിനെ അവകാശപ്പെടാന്‍ പാടില്ലെന്നും വൊളോഡിന്‍ പറഞ്ഞു. "റഷ്യയുടെ മേധാവിയെക്കുറിച്ച് ഇത്തരം അപവാദങ്ങള്‍ പറഞ്ഞാല്‍ അനുവദിക്കാന്‍ സാധിക്കില്ല. റഷ്യന്‍ പൗരന്മാരെയാണ് ഇദ്ദേഹം കളിയാക്കിയത്"- വൊളോഡിന്‍ പറഞ്ഞു.
"യൂറോപ്പിന്റെ കിഴക്കന്‍ ഭാഗത്തേക്ക് സാമ്രാജ്യം വികസിപ്പിക്കില്ലെന്ന വാഗ്ദാനം ലംഘിച്ചാണ് നാറ്റോ തങ്ങളുടെ സാമ്രാജ്യം ഉക്രൈനെ കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചത്. ഇതാണ് റഷ്യയുടെ തിരിച്ചടിക്ക് കാരണമായത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലോകമാകെ ഒരു വലിയ യുദ്ധത്തെ നേരിട്ടേ മതിയാവൂ"- വൊളോഡിന്‍ താക്കീത് ചെയ്തു. മിന്‍സ്ക് കരാര്‍ എട്ടുവര്‍ഷമായി ഉക്രൈന് നടപ്പാക്കാന്‍ വിസമ്മതിച്ചു. ആഗോള സുരക്ഷ പ്രശ്നങ്ങളില്‍ റഷ്യയുടെ നിര്‍ദേശങ്ങള്‍ അമേരിക്കയ്ക്കും നേറ്റോയ്ക്കും സ്വീകാര്യമായിരുന്നില്ല. യൂറോപ്പില്‍ ഒരുയുദ്ധം ഒഴിവാക്കാന്‍ ഇതേ വഴിയുണള്ളൂ. "- വൊളോഡിന്‍ പറഞ്ഞു.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്