×
login
'യുദ്ധം ചെയ്യാന്‍ മക്കളെ വിട്ടുതരില്ല'; ഉക്രൈനില്‍ ഹിതപരിശോധന; റഷ്യ‍ന്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധം; ആയിരക്കണക്കിന് പേര്‍ അറസ്റ്റില്‍

മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികര്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന ബില്ലിലും ശനിയാഴ്ച പുടിന്‍ ഒപ്പിട്ടു.

കീവ്: ഉക്രൈന്‍ മണ്ണില്‍ റഷ്യയുടെ ഹിതപരിശോധന നടക്കുന്നതിനിടെ റഷ്യന്‍ നഗരങ്ങളില്‍ വ്യാപക പ്രതിഷേധം. പുടിന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി വന്‍ പ്രകടനങ്ങളാണ് നഗരങ്ങളില്‍ നടക്കുന്നത്. ഉക്രൈനില്‍ യുദ്ധം ചെയ്യാന്‍ മക്കളെ വിട്ടുനല്‍കില്ലെന്ന മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ ജനക്കൂട്ടമാണ് നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിക്കുന്നത്.

 

<a href='/tag/ukraine/' class='tag_highlight_color_detail'>Ukraine</a> war: Hundreds arrested as Russian draft protests continue - BBC News

 

ഉക്രൈനിലെ നാല് പ്രവിശ്യകളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയാണ് റഷ്യയുടെ ലക്ഷ്യം. റഷ്യന്‍ അനുകൂല വിമതര്‍ക്ക് ആധിപത്യമുളള ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നിവയും സാപ്രോഷ്യ, കേഴ്‌സണ്‍ പ്രവിശ്യകളിലും ചൊവ്വാഴ്ച വരെ ഹിതപരിശോധന നടക്കും. വിമതര്‍ ഭരിക്കുന്ന ലുഹാന്‍സ്‌കും ഡോണെറ്റ്‌സ്‌കും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ചയാണ് ഹിതപരിശോധന ആരംഭിച്ചത്. ചില പ്രദേശങ്ങള്‍ ഉക്രൈന്‍ സൈന്യം തിരികെ പിടിക്കുന്ന പശ്ചാതലത്തിലാണ്  റഷ്യയുടെ ഈ നീക്കം.


 

ഏഴ് മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൈനികരെ നിയോഗിക്കാന്‍ പുട്ടിന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ സമാഹരിക്കാനാണ് തീരുമാനം. എന്നാലിത് 10 ലക്ഷം വരെയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികര്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന ബില്ലിലും ശനിയാഴ്ച പുടിന്‍ ഒപ്പിട്ടു.

 

സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന്, മോസ്‌കോയിലും സെന്റ് പീറ്റര്‍സ്ബര്‍ഗിലുമായി കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് പേര് അറസ്റ്റിലായി. അതേസമയം രാജ്യം വിടാന്‍ തിക്കിത്തിരക്കി റഷ്യന്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. വീസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളിലേക്കു വിമാനടിക്കറ്റ് നേടാനാണ് തിരക്ക്. കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടതായി റിപ്പോര്‍ട്ടുണ്ട്.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.