login
പ്രവാചക നിന്ദയുടെ പേരില്‍ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി സര്‍ക്കാര്‍; മോസ്‌ക് അടച്ചു പൂട്ടി; 213 വിദേശികളെ നാടുകടത്തും

പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതര്‍ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അധ്യാപകന്‍ കൊല്ലപ്പെടുന്നതിനു മുമ്പായിരുന്നു ഈ വീഡിയോ പുറത്തു വന്നത്.

പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതിനു പാരീസ് നഗരമധ്യത്തില്‍ അധ്യാപകന്‍ സാമുവലിനെ ശിരച്ഛേദം ചെയ്ത സംഭവത്തിനു പിന്നാലെ കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍. കൊലപാകതത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഒരു വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതര്‍ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അധ്യാപകന്‍ കൊല്ലപ്പെടുന്നതിനു മുമ്പായിരുന്നു ഈ വീഡിയോ പുറത്തു വന്നത്. ആറുമാസത്തേക്കാണ് പള്ളി അടച്ചു പൂട്ടുന്നതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

അതേസമയം, ഇസ്സാംമതമൗലിക വാദികളുമായി ബന്ധമുള്ള സംഘടനകളില്‍ വ്യാപകമായി പോലീസ് റെയ്ഡ് തുടരുകയാണ്. തീവ്ര മതവിശ്വാസികളായി സര്‍ക്കാര്‍ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്ന 213 വിദേശികളെ നാടുകടത്താന്‍ അധികൃതര്‍ തയാറെടുക്കുകയാണ്. ഇതില്‍ 150 ഓളം പേര്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്.  

ദിവസങ്ങള്‍ക്കു മുന്‍പാണ് പാരീസ് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ചെച്‌നിയിന്‍ സ്വദേശിയായ പതിനെട്ടുകാരന്‍ 'അള്ളാഹു അക്ബര്‍' വിളികളോടെ അധ്യാപകനം കഴുത്ത് അറുത്ത് കൊന്നത്. മിഡില്‍ സ്‌കൂള്‍ ചരിത്ര അധ്യാപകനായിരുന്ന 47 കാരന്‍ സാമുവല്‍ പി. പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ചാര്‍ലി ഹെബ്ഡോയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയ്ക്കിടെ കാണിച്ചു. ഇതാണ് തീവ്രവാദിക്ക് പ്രകോപനമായത്. അതേസമയം, പാരീസിലും മറ്റിടങ്ങളിലും കൊലപാതകത്തിനെതിരേ വ്യാപകമായ ജനറോഷം ഉയരുകയാണ്. ഞാനും സാമുവല്‍ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് സമരം.

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.