×
login
യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കും; വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിശീലനം നല്‍കും; മത്സരം സംഘടിപ്പിക്കും; ഭാരതത്തിന്റെ പൗരാണിക ആരോഗ്യപരിപാലനം സ്വീകരിച്ച് സൗദി

സൗദി സര്‍വ്വകലാശാലകള്‍ക്ക് പരമ്പരാഗത യോഗയും യോഗാസന കായിക ഇനങ്ങളും പരിചയപ്പെടുത്താനും യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. സൗദി യൂണിവേഴ്‌സിറ്റീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (എസ്‌യുഎസ്എഫ്) സഹകരണത്തോടെ സൗദി യോഗ കമ്മിറ്റിയാണ് റിയാദില്‍ യോഗ പരിപാടി സംഘടിപ്പിച്ചത്.

റിയാദ്: ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നായ യോഗയെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സൗദി അറേബ്യ. യോഗ കൂടുതല്‍ ജനപ്രിയമാക്കി എല്ലാവര്‍ക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ശ്രമങ്ങളാണ് സൗദി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ സൗദി സര്‍വ്വകലാശാല പ്രതിനിധികള്‍ക്കും യോഗയെക്കുറിച്ചുള്ള  വെര്‍ച്വല്‍ ക്ലാസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.  

സൗദി സര്‍വ്വകലാശാലകള്‍ക്ക് പരമ്പരാഗത യോഗയും യോഗാസന കായിക ഇനങ്ങളും പരിചയപ്പെടുത്താനും യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. സൗദി യൂണിവേഴ്‌സിറ്റീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (എസ്‌യുഎസ്എഫ്) സഹകരണത്തോടെ സൗദി യോഗ കമ്മിറ്റിയാണ് റിയാദില്‍ യോഗ പരിപാടി സംഘടിപ്പിച്ചത്.

യുവാക്കളുടെ ആരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും യോഗയുടെ പ്രയോജനങ്ങള്‍, ടൂര്‍ണമെന്റുകള്‍ക്കും മത്സരങ്ങള്‍ക്കുമുള്ള യോഗാസന സ്‌പോര്‍ട്‌സ്, പ്രൊഫഷണല്‍ യോഗ പരിശീലനത്തിന്റെ ആവശ്യകതകള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി സര്‍വ്വകലാശാലകളിലെ ചാമ്പ്യന്‍ഷിപ്പുകള്‍ക്കും മത്സരങ്ങള്‍ക്കുമായി സൗദി യോഗ കമ്മിറ്റിയുടെ സാങ്കേതിക നിയന്ത്രണവും ഇതില്‍ ഉള്‍പ്പെടുന്നു.


യോഗ കായിക വിനോദമായി അവതരിപ്പിക്കാനും ദൗദിയിലെ അധികൃതര്‍ക്ക് ആലോചനയുണ്ട്.  യൂണിവേഴ്‌സിറ്റികളില്‍ പുതിയ കായിക ഇനമായി യോഗ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. സൗദിയില്‍ യോഗ റഫറിമാര്‍ക്ക് പ്രത്യേക കോച്ചിങ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യോഗ വിദഗ്ധരാണ് ഇവര്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്.  സൗദി പൗരന്മാര്‍ക്കിടയില്‍ യോഗ പ്രധാന ആരോഗ്യ സംരക്ഷണ ഇനമായി അവതരിപ്പിക്കുകയാണ് സൗദി യോഗ കമ്മിറ്റി.

സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പറഞ്ഞു. യോഗ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കനാണ് ഇവരുടെ തീരുമാനം. കായിക ഇനമായി വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. കൂടുതല്‍ യോഗ ടീമിനെ തയ്യാറാക്കി യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും അല്‍ മര്‍വായ് വ്യക്തമാക്കി.  

യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സൗദി യോഗ കമ്മിറ്റിക്ക് നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയവമായി സഹകരിച്ച് വിവിധ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. കായിക വിനോദം എന്ന നിലയില്‍ യോഗ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും 2017 നവംബറില്‍ വാണിജ്യ മന്ത്രായലം നിര്‍ദേശിച്ചിരുന്നു.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.