ആദ്യമായിട്ടാണ് കൊലയ്ക്കുപിന്നില്‍ സല്മാന് പങ്കുണ്ടെന്ന് ഔദ്യോഗികമായി അമേരിക്ക ആരോപിക്കുന്നത്.
വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ ഓപ്പറേഷന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അംഗീകാരമോ ഉത്തരവോ നല്‍കിയിരുന്നെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗം. 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി ഈസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍വെച്ചാണ് അമ്പത്തൊമ്പതുകാരനായ ഖഷോഗി കൊല്ലപ്പെട്ടത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങളെ വിമര്‍ശിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിനായി അഭിപ്രായ കോളങ്ങള്‍ എഴുതിയ യുഎസ് നിവാസിയായ ഖഷോഗി തുര്‍ക്കിയിലെ ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ രാജകുമാരനുമായി ബന്ധമുള്ള ഒരു സംഘം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു. അന്നു തന്നെ കൊലയില്‍ സല്‍മാന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നെങ്കിലും സൗദി ഭരണകൂടം അത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കൂടി വന്നതോടെ സൗദി കീരിടാവകാശി വിഷയത്തില്‍ പ്രതിക്കൂട്ടിലായി. ആദ്യമായിട്ടാണ് കൊലയ്ക്കുപിന്നില്‍ സല്മാന് പങ്കുണ്ടെന്ന് ഔദ്യോഗികമായി അമേരിക്ക ആരോപിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ യുഎസ് കടുത്ത നടപടിയുമായി രംഗത്തെത്തി. കേസില്‍ ബന്ധമുള്ള സൗദി അറേബ്യന്‍ പൗരന്മാര്ക്കെതിരെ ബൈഡന് ഭരണകൂടം വിസ ഉപരോധം ഏര്പ്പെടുത്തുകായായിരുന്നു. എന്നാല്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി അഹമ്മദ് അല്‍ അസിരിക്കും, സൗദി റോയല്‍ ഗാര്‍ഡിന്റെ ആര്‍ഐഎഫിനും യുഎസ് ട്രഷറി വകുപ്പാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും.
ഖഷോഗിയെ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് കൊലപ്പെടുത്താന്‍ സല്മാന് തീരുമാനിക്കുകയായിരുന്നെന്നും, മരണത്തില്‍ സല്മാന് വ്യക്തമായ പങ്കുണ്ടെന്നും തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകള്‍മുമ്പ് ബൈഡന് സൗദി ഭരണാധികാരിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മനുഷ്യാവകാശത്തിനും നിയമവാഴ്ചയ്ക്കും അമേരിക്ക നല്കുന്ന പ്രധാന്യത്തെക്കുറിച്ചാണ് ബൈഡന് അദ്ദേഹത്തോട് സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീനാരായണ ഗുരുവും കുമാരനാശാനും
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മതതീവ്രവാദി കഴുത്തറുത്ത് കൊന്ന അധ്യാപകന് സാമുവലിന് ഫ്രാന്‍സിന്റെ ഉന്നത സിവില്‍ അവാര്‍ഡ് ലീജിയന് ഓഫ് ഓണര്‍
ട്രംപ് തോറ്റു; മോദി സന്യസിക്കും; ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറുമോ
പ്രവാചക നിന്ദയുടെ പേരില്‍ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി സര്‍ക്കാര്‍; മോസ്ക് അടച്ചു പൂട്ടി; 213 വിദേശികളെ നാടുകടത്തും
'നമ്മള് വിജയിച്ചു; ഇനി വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണം'; എല്ലാവരെയും ഞെട്ടിച്ച് വൈറ്റ് ഹൗസില്‍ തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടി നടത്തി ഡൊണള്‍ഡ് ട്രംപ്
പാക്കിസ്ഥാന് പാര്‍ലമെന്റില്‍ നരേന്ദ്ര മോദിക്ക് ജയ് വിളി; ആസാദി മുദ്രാവാക്യവുമായി ബലൂചിസ്ഥാന്‍ എംപിമാര്‍ (വിഡിയോ)
ഫ്രാന്‍സില്‍ വീണ്ടും ഇസ്ലാമിക ഭീകരന്റെ കൊടുംക്രൂരത; അള്ളാഹു അക്ബര്‍ വിളിയോടെ സ്ത്രീയെ കഴുത്തറുത്ത് കൊന്നു; രണ്ടു പേരെ കുത്തിക്കൊന്നു