×
login
സൗദി അറേബ്യ മക്കയിലെ ഗ്രാന്‍റ് മോസ്കി‍ലെ ഇമാമിന് നല്‍കിയത് 10 വര്‍ഷം തടവ് ശിക്ഷ

മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷേഖ് സാലെ അല്‍ തലിബിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ കോടതി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇന്‍ ദി അറബ് വേള്‍ഡ് (ഡോണ്‍) ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചത്.

റിയാദ്: മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷേഖ് സാലെ അല്‍ തലിബിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ കോടതി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇന്‍ ദി അറബ് വേള്‍ഡ് (ഡോണ്‍) ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചത്.  

സൗദിയില്‍ പുതിയ പരിഷ്കാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും നടപ്പാക്കിയ സൗദി കിരീടാവകാശി എംബിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇസ്ലാമിക മതപ്രഭാഷകര്‍ക്ക് നേരെ നടപടി ആരംഭിച്ചത്. 2018ലാണ് മക്കയിലെ വിശുദ്ധ പള്ളിയിലെ ഇമാമായ സാലെ അല്‍ തലിബിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഏതാനും മതപ്രഭാഷകരെയും മതനേതാക്കളെയും അറസ്റ്റ് ചെയ്തതിന്‍റെ കൂട്ടത്തിലാണ് സാലേ അല്‍ തലീബും അറസ്റ്റിലായത്. എന്നാല്‍ ഈ അറസ്റ്റിന് ഔദ്യോഗികമായ വിശദീകരണമൊന്നും സൗദി ഭരണകൂടം നല്‍കിയിരുന്നില്ല.  

ആണും പെണ്ണും ഇടകലര്‍ന്നുള്ള പൊതു സദസ്സിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തിയതിനായിരുന്നു ഈ അറസ്റ്റെന്ന് പറയുന്നു. പൊതുവേ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണാധികാരിയാണ് എംബിഎസ്. ഇദ്ദേഹത്തിന്‍റെ ഭരണകാലത്താണ് സ്ത്രീകള്‍ക്ക് കാറോടിക്കാനും സ്റ്റേഡിയങ്ങളില്‍ കായികമത്സരങ്ങള്‍ കാണാനും ഉള്‍പ്പെടെ ഒട്ടേറെ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കപ്പെട്ടത്. രാജ്യത്തിന്‍റെ മത സാംസ്കാരിക നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വിനോദപരിപാടികളും സംഗീതക്കച്ചേരികളും ഈ ഇമാം എതിര്‍ത്തിരുന്നു.  

ആഗോള തലത്തില്‍ വലിയ അനുയായിവൃന്ദമുള്ള നേതാവാണ് താലിബ്. അദ്ദേഹത്തിന്‍റെ മതപ്രഭാഷണങ്ങളും ഖുറാന്‍ പാരായണവും യുട്യൂബില്‍ പതിനായിരങ്ങളാണ് കാണുന്നത്. 1974ല്‍ ജനിച്ച സാലേ അല്‍ തലീബിന്‍റെ കുടുംബവേര് എത്തിനില്‍ക്കുന്നത് ഹോതത് ബനി തമിമില്‍ എത്തിനില്‍ക്കുന്നു. സൗദി അറേബ്യയില്‍ ശാസ്ത്രത്തിനും നിയമകാര്യത്തിലും ശരിയത്ത് ശാസ്ത്രത്തിനും പേര് കേട്ട കുടുംബമാണ് ഹോതത്ത് ബനി തമിം.  


എംബിഎസ് അധികാരത്തിലെത്തിയ ശേഷം 2017ല്‍ രാജകുടുംബത്തില്‍പ്പെട്ടവരെയും ഇമാമുമാരെയും സ്ത്രീസ്വാതന്ത്ര്യത്തിന് എതിര് നില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക പ്രഭാഷകരായ സല്‍മാന്‍ അല്‍-അവ്ദ, അവദ് അല്‍ ഖര്‍നി, ഫര്‍ഹാന്‍ അല്‍ മല്‍കി, മൊസ്തഫ ഹസ്സന്‍, സഫര്‍ അല്‍ ഹവാലി എന്നീ പ്രമുഖരെയും അന്ന് അറസ്റ്റ് ചെയ്ത് ജലിലടച്ചിരുന്നു.  

 

 

 

 

  comment

  LATEST NEWS


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.