×
login
ചൈനയിലെ നിര്‍മ്മിത ബുദ്ധി കമ്പനി‍യായ സെന്‍സ്‌ടൈം ഗ്രൂപ്പ്‍ ഉയ് ഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നു

ചൈനയിലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പനിയായ സെന്‍സ് ടൈം ഗ്രൂപ്പ് ചൈനയിലെ ഉയ് ഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. അമേരിക്കയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബെയ്ജിംഗ്: ചൈനയിലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പനിയായ സെന്‍സ് ടൈം ഗ്രൂപ്പ് ചൈനയിലെ ഉയ് ഗുര്‍  മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. അമേരിക്കയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.  

അതിനാല്‍ സെന്‍സ് ടൈം ഗ്രൂപ്പില്‍ അമേരിക്കയില്‍ നിന്നും ആരും നിക്ഷേപമിറക്കരുതെന്ന് യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്‍റ് വിലക്കി. ഈ കമ്പനി വികസപ്പിച്ച സാങ്കേതികവിദ്യ ചൈനയിലെ ഉയ്ഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്നാണ് യുഎസ് ണ്ടെത്തല്‍.  


സെന്‍സ് ടൈം ഗ്രൂപ്പ് വികസിപ്പിച്ച മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയര്‍ ആളുകളുടെ വംശമേതെന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക ഉയര്‍ത്തുന്നത്. ഇതുവഴി ഉയ് ഗുര്‍ മുസ്ലിങ്ങള്‍ ആരൊക്കെ, എവിടെയൊക്കെ ജീവിക്കുന്നുവെന്നതിന്‍റെ കൃത്യമായ കണക്കുകളാണ് ചൈന ശേഖരിക്കുന്നത്. പിന്നീട് ഇവരെ ഉന്മൂലനം ചെയ്യാന്‍ ഈ വിവരം ഉപയോഗിക്കുന്നു.  

ഈ കമ്പനിയുടെ 7670 കോടി ഡോളര്‍ വിലയുള്ള ഓഹരികള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആരും നിക്ഷേപിക്കരുതെന്ന് അമേരിക്കക്കാര്‍ക്കും അമേരിക്കന്‍ കമ്പനികള്‍ക്കും യുഎസ് ട്രഷറി വകുപ്പ്  മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സെന്‍സ്‌ടൈം കമ്പനിയുടെ 150 കോടി ഓഹരികള്‍ പ്രാഥമിക ഓഹരി വാഗ്ദാനത്തിന്‍റെ (ഐപിഒ) ഭാഗമായി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഈ കമ്പനി ഡിസംബര്‍ 30ന് ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനിരിക്കുകയാണ്. 3.99 ഹോങ്കോംഗ് ഡോളര്‍ വരെയാണ് ഒരു ഓഹരിയുടെ വില കണക്കാക്കിയിരിക്കുന്നത്. ഡിസംബര്‍ 23ന് യഥാര്‍ത്ഥ ഓഹരി വില പുറത്തുവരും. ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെന്‍സ്‌ടൈമിന്‍റെ ഐപിഒ വരുന്നത്. 

  comment

  LATEST NEWS


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.