×
login
ഉക്രൈനിലെ യുദ്ധമുഖത്ത് ആശ്വാസമായി സേവാ ഇന്റര്‍നാഷണല്‍‍, പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികൾ

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കിയും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തും എംബസിയുമായി ചേര്‍ന്ന് അതിര്‍ത്തി കടത്തിയും സേവാ ഇന്റര്‍നാഷണലിന്റെ സന്നദ്ധ സേവകര്‍ രംഗത്തുണ്ട്.

ന്യൂദല്‍ഹി: യുദ്ധക്കെടുതിയില്‍ ജീവരക്ഷ തേടുന്നവര്‍ക്ക് സഹായവും ആശ്വാസവുമെത്തിച്ച് സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാ ഇന്റര്‍നാഷണല്‍. ആക്രമണത്തില്‍ തകര്‍ന്നടിയുന്ന ഉക്രൈന്‍ നഗരങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത താവളങ്ങളൊരുക്കുകയാണ് സേവാ ഇന്റര്‍നാഷണല്‍.  

ഉക്രൈനിലെ പതിനെട്ടോളം നഗരങ്ങളിലാണ് സേവാ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കിയും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തും എംബസിയുമായി ചേര്‍ന്ന് അതിര്‍ത്തി കടത്തിയും സേവാ ഇന്റര്‍നാഷണലിന്റെ സന്നദ്ധ സേവകര്‍ രംഗത്തുണ്ട്.

Facebook Post: https://www.facebook.com/watch/?v=328374815923741


സേവാ ഇന്റര്‍നാഷണലിന്റെ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ക്ക് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലേക്ക് പോകാനുള്ള വാഹനങ്ങള്‍ തയ്യാറാക്കി കൊടുക്കുന്നുണ്ട്. ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകരും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായവുമായി രാപ്പകലില്ലാതെ രംഗത്തുണ്ട്. ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്ന കിഴക്കന്‍ മേഖലകളില്‍ നിന്ന് താരതമ്യേന സുരക്ഷിതമായ പടിഞ്ഞാറന്‍ മേഖലകളിലേക്ക് പൗരന്മാരെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ക്കായിരുന്നു.

ഉക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സേവാ ഇന്റര്‍നാഷണലിനെ സഹായിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി യുഎസിലെ സേവാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അരുണ്‍ കങ്കണി പറഞ്ഞു.

ഉക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരാണെന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളായ രജ്വീന്ദര്‍ കൗറും മോഹന്‍ പട്ടേലും പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികളടങ്ങുന്ന പത്തംഗ സംഘത്തിന് ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരാണ്.

For Help or Assistance on ground : https://forms.gle/eABJQMrgyusyxb7P7

#sewaeurope  #Sewainternational  #operationganga

  comment

  LATEST NEWS


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.