×
login
ദുബായ് ‘ബുർജ്​ ഖലീഫ‍’ യുടെ ഭിത്തിയില്‍ ഷാരൂഖ്​ ഖാന് പിറന്നാൾ ആശംസിക്കുന്ന വീഡിയോ സന്ദേശം

ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാൻ 56ാം പിറന്നാളിന് ഇക്കുറി ഇരട്ടിമധുരം. മകന്‍ ആര്യന്‍ഖാന്‍ ജയില്‍ വിമോചിതനായി ദീപാവലിയ്ക്ക് മുന്‍പ് എത്തിയതോടെ ചൊവ്വാഴ്ചത്തെ പിറന്നാൾ ആഘോഷം ഗംഭീരമായി. ഷാരൂഖിന്‍റെ വസതിയായ മന്നത്തില്‍ പ്രത്യേകമായി ലൈറ്റുകള്‍കൊണ്ടലങ്കരിച്ചിരുന്നു.

ദുബൈ: ​ ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാൻ 56ാം പിറന്നാളിന് ഇക്കുറി ഇരട്ടിമധുരം. മകന്‍ ആര്യന്‍ഖാന്‍ ജയില്‍ വിമോചിതനായി ദീപാവലിയ്ക്ക് മുന്‍പ് എത്തിയതോടെ ചൊവ്വാഴ്ചത്തെ പിറന്നാൾ ആഘോഷം ഗംഭീരമായി. ഷാരൂഖിന്‍റെ വസതിയായ മന്നത്തില്‍ പ്രത്യേകമായി ലൈറ്റുകള്‍കൊണ്ടലങ്കരിച്ചിരുന്നു. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന്​ ആശംസകളുമായെത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ആശംസകളുടെ നിരന്തരപ്രവാഹമായിരുന്നു.  

പക്ഷെ ഷാരൂഖ് ഖാന് എഴുകടലിനക്കരെ ദുബായിലും ഒരു വലിയ പിറന്നാള്‍ ആശംസ കാത്തിരിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെന്ന അംബരചുംബിയായ കെട്ടിടത്തിന്‍റെ ഭിത്തിയില്‍ ഷാരൂഖ് ഖാന് ജന്മദിനാശംസ നേരുന്ന പ്രത്യേക വീഡിയോ പ്രദര്‍ശിപ്പിച്ചു.  ചൊവ്വാഴ്ച രാത്രി കിങ്​ ഖാന്​ പിറന്നാൾ സമ്മാനവുമായി ‘ബുർജ്​ ഖലീഫ’ പ്രകാശം തൂകി. ദുബൈയിലെ ബുർജ്​ ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച ജന്മദിന സന്ദേശത്തിന്‍റെ വിഡിയോ പിന്നീട് ബിസിനസുകാരനായ മുഹമ്മദ്​ അലബ്ബാർ ട്വിറ്ററിൽ പങ്കു​വെച്ചു.


‘ഹാപ്പി ബർത്ത്​ ഡേ ഷാരൂഖ്’ എന്നാണ്​ ആദ്യം പ്രദർശിപ്പിച്ചത്​. ശേഷം ഷാരൂഖിന്‍റെ ചിത്രമടക്കം ‘വീ ലവ്​ യൂ’ എന്ന്​ തെളിഞ്ഞുവന്നു. ബ്ലോക്ക്​ബസ്റ്റർ ചിത്രമായ ‘ദിൽവാലേ ദുൽഹനിയ ലേജായേഗേ’ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിലെ ‘തുജെ ദേഖ തോ യെ ജാനാ സനം’ ​എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ.

ദുബായിലെ മലയാളികളും പ്രിയതാരത്തിന് ദുബായ് സവിശേഷമായ രീതിയില്‍ ജന്മദിനാശംസ നേരുന്നത് കാണാന്‍ ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പലരും ദൂരെയുള്ള കെട്ടിടങ്ങളിലിരുന്ന് ബുര്‍ജ് ഖലീഫയുടെ ഭിത്തിയില്‍ ഷാരൂഖിന്‍റെ ചിത്രം മിന്നിമറയുന്നത് ആസ്വദിച്ചു. കഴിഞ്ഞ വര്‍ഷവും ബുര്‍ജ് ഖലീഫ ഷാരൂഖ് ഖാന് ആശംസ അറിയിച്ചിരുന്നു. 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.