×
login
ബൈശാഖി മഹോത്സവത്തിനായി സിഖ്‍ തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഹസാനാബ്ദലിലെ പഞ്ച സാഹിബ് ഗുരുദ്വാരയിലാണ് പ്രധാന ആഘോഷങ്ങള്‍. 1974ലെ പ്രോട്ടോകാള്‍ നടപടിക്രമമനുസരിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കിയത്.

ന്യൂദല്‍ഹി: കാര്‍ഷിക ഉത്സവമായ ബൈശാഖി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലേറെ സിഖ് തീര്‍ത്ഥാടകര്‍ പാകിസ്ഥാനിലെത്തി. വാഗ അതിര്‍ത്തിവഴി എത്തിയ സിഖ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്തുകൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.  

ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനാണ് 2200 തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കിയത്. ഹസാനാബ്ദലിലെ പഞ്ച സാഹിബ് ഗുരുദ്വാരയിലാണ് പ്രധാന ആഘോഷങ്ങള്‍. 1974ലെ പ്രോട്ടോകാള്‍ നടപടിക്രമമനുസരിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കിയത്.  


പാകിസ്ഥാനില്‍ പുതിയ ഭരണനേതൃത്വം ഇന്ത്യയുമായി നല്ല ബന്ധത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ചുകൊണ്ട് നരേന്ദ്ര മോദി എഴുതിയ കത്തിനുള്ള മറുപടിയിലാണ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള താത്പര്യം ഷെരീഫ് പ്രകടിപ്പിച്ചത്.  

എന്നാല്‍ പാകിസ്ഥാന്റെ നടപടികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് ഇന്ത്യ. എത്രത്തോളം ആത്മാര്‍ത്ഥത പാക് നടപടികളില്‍ ഉണ്ടാകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുക.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.