×
login
മയക്കുമരുന്ന് കേസില്‍ പതിമൂന്ന് വര്‍ഷം സിംഗപ്പൂര്‍‍ ജയില്‍ കിടന്ന ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി.

2009ല്‍ സിംഗപ്പൂരിലേക്ക് കടക്കുന്നതിനിടെ 42.72ഗ്രാം ഹെറോയിനുമായി നാഗേന്ദ്രനെ വുഡ്‌ലാന്‍ഡസ് ചെക്ക്‌പോയിന്റില്‍ പിടികൂടിയത്.15ഗ്രാമില്‍ കൂടുതല്‍ ലഹരിയുമായി പിടിയിലാകുന്നവരെ തൂക്കിലേറ്റണമെന്നാണ് സിംഗപ്പൂരിലെ നിയമം.കാലിന്റെ തുടയിലാണ് ഇയാള്‍ മയക്ക് മരുന്ന് കെട്ടിവെച്ച് കടത്തിയിരുന്നത്

സിംഗപ്പൂര്‍: ലഹരിക്കടത്ത് കേസില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സിംഗപൂര്‍.അമ്മ പാഞ്ചാലൈ സുപ്പര്‍മണ്യത്തിന്റെ ഹര്‍ജി ചൊവ്വാഴ്ച്ച തളളിയതിനെത്തുടര്‍ന്നാണ് ഇന്ന് രാവിലെ നാഗേന്ദ്രന്‍ കെ.ധര്‍മ്മലിംഗത്തിന്റെ(34) വധശിക്ഷ നടപ്പാക്കിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ ആണെന്ന് കുടുംബാങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും പറഞ്ഞിരുന്നത്. വന്‍പ്രതിഷേധവും ഉടലെടുത്തിരുന്നു.  

    2009ല്‍ സിംഗപ്പൂരിലേക്ക് കടക്കുന്നതിനിടെ 42.72ഗ്രാം ഹെറോയിനുമായി നാഗേന്ദ്രനെ വുഡ്‌ലാന്‍ഡസ് ചെക്ക്‌പോയിന്റില്‍ പിടികൂടിയത്.15ഗ്രാമില്‍ കൂടുതല്‍  ലഹരിയുമായി പിടിയിലാകുന്നവരെ തൂക്കിലേറ്റണമെന്നാണ് സിംഗപ്പൂരിലെ നിയമം.കാലിന്റെ തുടയിലാണ് ഇയാള്‍ മയക്ക് മരുന്ന് കെട്ടിവെച്ച് കടത്തിയിരുന്നത്.2010ല്‍ നാഗേന്ദ്രന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി.അറസ്റ്റില്‍ ആകുമ്പോള്‍ നാഗേന്ദ്രന്റെ പ്രായം 21 വയസ്സ് ആയിരുന്നു.ഇപ്പോള്‍ ഏകദേശി 13 വര്‍ഷത്തോളം ഇയാള്‍ ജയിലില്‍ കിടന്നു.കഴിഞ്ഞ നവംമ്പര്‍ 10ന് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അമ്മ കൊടുത്ത ഹര്‍ജിയില്‍ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.  


    ഇയാള്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചതു രാജ്യാന്തര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങളാണു രാജ്യത്ത് അരങ്ങേറിയത്. നാഗേന്ദ്രന്‍ അറിഞ്ഞ് കൊണ്ട് ചെയ്തതല്ല എന്നാണ് കുടുംബം അവകാശപ്പെടുന്നത്.എന്നാല്‍ ഇത് കുറ്റകരമായ കാര്യമാണെന്നാണ് അറിഞ്ഞകൊണ്ട് തന്നെയാണ് ചെയ്തതെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പറയുന്നത്.ഇയാള്‍ക്ക് മനോവൈകല്യം ഇല്ലായെന്നും പോലീസ് പറയുന്നു. അയാള്‍ക്ക് വധശിക്ഷ നവംബറില്‍ നടത്തുമെന്ന് അറിയിച്ചകൊണ്ട് ഒക്ടോബര്‍ 26ന് സിംഗപ്പൂര്‍ ജയില്‍ വകുപ്പ് അമ്മയ്ക്ക് കത്ത് അയച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ കര്‍ശനമായ നിയമവശം ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ നടപ്പാക്കിയത്.

 

  comment

  LATEST NEWS


  ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.