×
login
പകല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, രാത്രി ഹെസ്ബുള്ളയുടെ രഹസ്യ ഏജന്‍റ്; ലെബനോണ്‍സ്വദേശി അലക്‌സി സാബിനെതിരെ യുഎസില്‍ വിചാരണ തുടങ്ങി

പകല്‍ യുഎസിലെ ന്യൂ ജേഴ്‌സിയില്‍ സോഫ്റ്റ് എഞ്ചിനീയറായി ജോലി, രാത്രി ഇറാന്‍റെ തീവ്രവാദസംഘടനയായ ഹെസ്ബുള്ളയുടെ രഹസ്യ ഏജന്‍റായി പ്രവര്‍ത്തനം. ഇതായിരുന്നു 2000ല്‍ യുഎസില്‍ കുടിയേറിയ ലെബനോണ്‍ സ്വദേശി അലക്‌സി സാബ് എന്ന 45 കാരന്‍റെ ജീവിതം.

അലക്സി സാബ് ഇറാന്‍ തീവ്രവാദ സംഘടനയായ ഹെസ്ബൊള്ളയുടെ ക്യാമ്പില്‍

ന്യൂയോര്‍ക്ക്: പകല്‍ യുഎസിലെ ന്യൂ ജേഴ്‌സിയില്‍ സോഫ്റ്റ് എഞ്ചിനീയറായി ജോലി, രാത്രി ഇറാന്‍റെ തീവ്രവാദസംഘടനയായ ഹെസ്ബുള്ളയുടെ രഹസ്യ ഏജന്‍റായി പ്രവര്‍ത്തനം. ഇതായിരുന്നു 2000ല്‍ യുഎസില്‍ കുടിയേറിയ ലെബനോണ്‍ സ്വദേശി അലക്‌സി സാബ് എന്ന 45 കാരന്‍റെ ജീവിതം.

2019ല്‍ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്ത അലക്‌സി സാബിന്‍റെ വിചാരണ തുടങ്ങിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ന്യൂയോര്‍ക്കിലെ നിരവധി കെട്ടിടങ്ങള്‍ ബോംബ് വെച്ചു തകര്‍ക്കുന്നതിനായി അലക്‌സി സാബ് അടയാളപ്പെടുത്തിയിരുന്നു. ഈ കേസിന്‍റെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്.


സോഫ്റ്റ് വെയര്‍ എഞ്ചിനീയറായുള്ള ജോലിയില്‍ നിന്നും ഒഴിവുസമയം കിട്ടുമ്പോഴെല്ലാം ന്യൂയോര്‍ക്കിലെ തുരങ്കങ്ങളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് നടത്തലാണ് അലക്‌സി സാബിന്‍റെ ജോലി. യുഎസിലെ ഒരു വിധം ടണലുകളുടെയും പാലങ്ങളുടെയും രഹസ്യവിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ അമേരിക്ക ഇറാന് ഭീഷണിയായാല്‍ ഇതെല്ലാം ബോംബ് വെച്ച് തകര്‍ത്തുതരിപ്പണമാക്കുകയായിരുന്നു ലക്ഷ്യം.

അലക്‌സി സാബ് ബോസ്റ്റണിലെയും വാഷിംഗ്ടണ്‍ ഡിസിയിലേയും കെട്ടിടങ്ങളും സര്‍വ്വേ ചെയ്തിട്ടുണ്ട്. 1990ല്‍ ഇസ്രയേല്‍കാരനായ ഒരു ചാരനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്ങിനെയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്, ഒരു ആക്രമണത്തിന് ബോംബ് സ്ഥാപിക്കാന്‍ ഒരു കെട്ടിടത്തിലേക്ക് എത്ര ദൂരം വരെ അടുത്തുപോകാം തുടങ്ങിയ സൂക്ഷ്മ വിവരങ്ങളും ഇയാള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, ഹെസ്‌ബൊള്ള ഗ്രൂപ്പിന് ബോംബ് വെച്ച് തകര്‍ക്കാന്‍ കഴിയുന്ന പഴുതുകളുള്ള ഏതെല്ലാം കെട്ടിടങ്ങള്‍ അമേരിക്കയില്‍ ഉണ്ട് എന്ന കാര്യങ്ങളും ഇയാള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ ഒരു പ്രത്യേകം കെട്ടിടം തകര്‍ക്കാന്‍ ഏത് വലിപ്പത്തിലുള്ള ബോംബ് വേണം എന്നുള്ള അതി സൂക്ഷ്മ വിശകലനങ്ങളും ഇയാള്‍  നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.