×
login
ബിന്‍ലാദനെ തള്ളിപ്പറഞ്ഞ് മകന്‍; "പാഴായ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ദുഖിക്കുന്നു"; ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ അഗ്രഹിക്കുന്നുവെന്നും ഒമര്‍ ബിന്‍ ലാദന്‍

പിതാവിന്റെ പ്രവൃത്തികള്‍ക്ക് താന്‍ മാപ്പ് അപേക്ഷിക്കുന്നു. പാഴായ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ദുഖിക്കുന്നു.

ന്യൂയോര്‍ക്ക്: തന്റെ പിതാവ് ഒസാമ ബിന്‍ലാദനെ തള്ളിപ്പറഞ്ഞ് മകന്‍ ഒമര്‍. തന്റെ മക്കളെ സ്‌നേഹിക്കുന്നതിനെക്കാള്‍ അദേഹം ശത്രുക്കളെ വെറുത്തിരുന്നു. അച്ഛന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഭയപ്പെടുത്തുകയും ലജ്ജിപ്പിക്കുന്നുവെന്നും ഒമര്‍ ബിന്‍ ലാദന്‍ പറഞ്ഞു.

പിതാവിന്റെ പ്രവൃത്തികള്‍ക്ക് താന്‍ മാപ്പ് അപേക്ഷിക്കുന്നു. പാഴായ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ദുഖിക്കുന്നു. തനിക്ക് അവര്‍ക്കൊപ്പം യോജിച്ച് പോകാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. കൂട്ടംവിട്ട് പുറത്തുവരുമെന്ന് താന്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നതായും ഒമര്‍ ഇസ്രയേല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ഭാര്യയ്‌ക്കൊപ്പം ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ബിന്‍ ലാദന് ശേഷം അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഒമര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒസാമയുടെ സന്തത സഹചാരി എന്ന നിലയിലാണ് ഒമറിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ അദേഹം സംഘടനയുമായി ബന്ധം ഉപേക്ഷിക്കുകയാണ് ചെയ്തത്. നിലവില്‍ ഭാര്യയ്‌ക്കൊപ്പം ഫ്രാന്‍സിലാണ് ഒമര്‍ ബിന്‍ ലാദന്‍.

 

  comment

  LATEST NEWS


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.