×
login
'രാജിവച്ചിട്ടും കലിയടങ്ങാതെ ശ്രീലങ്ക‍'; പ്രതിഷേധക്കാരുടെ കോപത്തില്‍ കത്തിയെരിഞ്ഞ് രാജ്യം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; 200 ഓളം പേര്‍ക്ക് പരിക്ക്;കര്‍ഫ്യൂ

കൊല്ലപ്പെട്ടവരില്‍ എംപി അടക്കം ഉള്‍പ്പെടുന്നു. ഇതുവരെ 200ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍പ്പെട്ട് പരിക്കേറ്റു. തലസ്ഥാനത്ത് കൂടുതല്‍ സൈന്യത്തെ ഇറക്കി. 1948ല്‍ ബ്രിട്ടന്റെ അധീനതയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. രാജിവെച്ച മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടേയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റേയും വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നലെ തീയിട്ടു.

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരമാകുന്ന സാഹചര്യമാണ്. പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചിരുന്നു.കലാപത്തില്‍പ്പെട്ട് ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. രജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ച് തകര്‍ത്തു. പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയില്‍ നിന്നും പുറത്തുവരുന്ന വിവരം. രാജ്യമാകെ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Sri Lanka PM <a href='/tag/mahinda-rajapaksa/' class='tag_highlight_color_detail'>Mahinda Rajapaksa</a>'s residence in Kurunagala set on fire as protest intensifies

കൊല്ലപ്പെട്ടവരില്‍ എംപി അടക്കം ഉള്‍പ്പെടുന്നു. ഇതുവരെ 200ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍പ്പെട്ട് പരിക്കേറ്റു. തലസ്ഥാനത്ത് കൂടുതല്‍ സൈന്യത്തെ ഇറക്കി. 1948ല്‍ ബ്രിട്ടന്റെ അധീനതയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. രാജിവെച്ച മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടേയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റേയും വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നലെ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടിനും എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചു.

Mahinda quits as Lanka PM; ruling MP dead in clash, leaders' houses set on fire | World News - Hindustan Times


ഹമ്പന്‍തോട്ടയിലെ ഡിആര്‍ രജപക്സെ സ്മാരകം തകര്‍ത്തു. രജപക്സെ അനുയായി ജോണ്‍സണ്‍ ഫെര്‍ണാണ്ടോയുടെ വീടിനും തീയിട്ടു. ഇവിടെ 12 ലേറെ വാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു. ഭരണകക്ഷിയില്‍ പെട്ട മറ്റൊരു എംപി സനത് നിശാന്തയുടെ വീടിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. പിന്നാലെ വീട് തീവെച്ച് നശിപ്പിച്ചു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന (എസ്എല്‍പിപി) പാര്‍ട്ടിയുടെ എംപിമാരെ ഐയുഎസ്എഫ് വിദ്യാര്‍ഥികള്‍ ആക്രമിച്ചു. പാര്‍ട്ടിയുടെ ഓഫിസുകളും അഗ്നിക്കിരയാക്കി.

Dozens arrested in Sri Lanka amid protests over worsening economy | News | Al Jazeera

രാജി വച്ചതിനുശേഷം മഹിന്ദ രാജ്പക്‌സയെ അഞ്ജാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധധാരികളായ സംഘത്തോടൊപ്പമാണ് രാജ്പക്‌സെ ഒളിതാവളത്തില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ട് വരുന്നത്.

Sri Lanka Imposes<a href='/tag/curfew/' class='tag_highlight_color_detail'> Curfew</a> Amid Clashes | Time
  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.