login
270പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്ക‍യിലെ ബോംബ് സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ മതപുരോഹിതന്‍ നൗഫര്‍ മൗലവി; ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നെന്ന് സംശയം

നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ബോംബുപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദ് ഹസ്തുന്‍റെ ഭാര്യ സാറ ജാസ്മിനാണ് ശ്രീലങ്കയില്‍ നിന്നും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടിരിക്കുന്നത്. സാറാ ജാസ്മിന്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. പുലസ്തിനി രാജേന്ദ്രന്‍ എന്നതാണ് ജാസ്മിന്‍റെ മറ്റൊരു പേര്.

കൊളംബോ: ശ്രീലങ്കയില്‍ 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ 270 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി ശ്രീലങ്കയിലെ പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മതപുരോഹിതനായ നൗഫര്‍ മൗലവിയാണ്  ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടത്തിയ  ബോംബാക്രമണപരമ്പരകള്‍ക്ക് പിന്നിലെ മുഖ്യസൂത്രധാരന്‍.

ഐഎസുമായി ബന്ധപ്പുള്ള തീവ്രവാദസംഘടനയായ നാഷണല്‍ തൗഹീദ് ജമാത്തിലെ (എന്‍ടിജെ) ഒമ്പത് ചാവേറുകളായ തീവ്രവാദികളാണ് ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ ചാവേര്‍ തീവ്രവാദികളില്‍പ്പെട്ട ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നു. നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ബോംബുപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദ് ഹസ്തുന്‍റെ ഭാര്യ സാറ ജാസ്മിനാണ് ശ്രീലങ്കയില്‍ നിന്നും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടിരിക്കുന്നത്. സാറാ ജാസ്മിന്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. പുലസ്തിനി രാജേന്ദ്രന്‍ എന്നതാണ് ജാസ്മിന്‍റെ മറ്റൊരു പേര്. ഈ ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെ മുഖ്യ ആസൂത്രക കൂടിയാണ് ജാസ്മിന്‍ എന്ന പുലസ്തിനി രാജേന്ദ്രന്‍.

ഈ ബോംബാക്രമണങ്ങളില്‍ നൗഫര്‍ മൗലവിയുടെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചത് ഹജ്ജുള്‍ അക്ബര്‍ ആണ്. 32 പേരെ കൊലപാതകവും കൊലപാതകത്തിനുള്ള ഗൂഡാലോചനയും ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.  എട്ട് കേസ്‌കെട്ടുകള്‍ അറ്റോര്‍ണി ജനറലിന് കൈമാറിയിട്ടുണ്ട്. കുറ്റം ചുമത്തപ്പെട്ട 32 പേര്‍ ഉള്‍പ്പെടെസംശയത്തിന്‍റെ നിഴലിലുള്ള 211 പേര്‍ കസ്റ്റഡിയിലുണ്ട്. അറ്റോര്‍ണി ജനറലിന്റെ ശുപാര്‍ശയനുസരിച്ചായിരിക്കും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

37 വര്‍ഷം നീണ്ട തമിഴ് വിഭജനയുദ്ധത്തിന് ശേഷം ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്ക ഒരു ദശകമായി സമാധാനപാതയിലൂടെ മുന്നേറുന്നതിനിടിയിലാണ് രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച് 2019ല്‍ വീണ്ടും സ്‌ഫോടന പരമ്പര അരങ്ങേറിയത്.

ഭീകരാക്രമണം തടയാന്‍ അന്നത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയ്ക്കും പ്രധാനമന്ത്രി റനില്‍ വിക്രംസിംഗെയ്ക്കും സാധിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ദ്ദീനാള്‍ മാല്‍കം രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ചകളില്‍ കരിദിനം ആചരിക്കുകയാണ്. ഈസ്റ്റര്‍ ആക്രണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്‍പായി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് ഉയര്‍ത്തുന്ന ആവശ്യം.

 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.