×
login
യൂനിസ് കൊടുങ്കാറ്റിലും അടിപതറാതെ എയര്‍ ഇന്ത്യ‍; ഹീത്രു വിമാനത്താവളത്തില്‍ സാഹസിക ലാന്‍ഡിങ്ങ്; ഹീറോ ആയി പൈലറ്റുമാര്‍ (വീഡിയോ)

വിമാനങ്ങള്‍ കൊടുങ്കാറ്റില്‍ ആടുന്നതും ലാന്‍ഡ് ചെയ്യുന്നതും ലണ്ടനിലെ ഒരു യൂട്യൂബ് ചാനലില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. 'ഇതാ അതിവിദഗ്ധനായ ഒരു ഇന്ത്യന്‍ പൈലറ്റ്' എന്നായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ്ങ് ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ കമന്റേറ്റര്‍ ഉറക്കെ പറഞ്ഞത്. എട്ട് മണിക്കൂര്‍ നീണ്ട ലൈവ് സ്ട്രീമിങ്ങ് ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടത്. 33 ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഒരേ സമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഒരോ വിമാനവും ലാന്‍ഡ് ചെയ്യുമ്പോള്‍ ശക്തമായ കാറ്റ് അടിക്കുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം.

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തില്‍ വീശിയ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനങ്ങള്‍. യൂനിസ് കൊടുങ്കാറ്റില്‍ പെട്ട് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടിയതില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഉണ്ടായിരുന്നു.വിമാനങ്ങളെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ച പൈലറ്റുമാര്‍ക്ക് നിറകയ്യടിയാണ് ലഭിക്കുന്നത്. ക്യാപ്റ്റന്‍ അഞ്ചിത്ത് ഭരദ്വാജ്, ക്യാപ്റ്റന്‍ ആദിത്യ റാവു എന്നിവരായിരുന്നു പൈലറ്റുമാര്‍.

വിമാനങ്ങള്‍ കൊടുങ്കാറ്റില്‍ ആടുന്നതും ലാന്‍ഡ് ചെയ്യുന്നതും ലണ്ടനിലെ ഒരു യൂട്യൂബ് ചാനലില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. 'ഇതാ അതിവിദഗ്ധനായ ഒരു ഇന്ത്യന്‍ പൈലറ്റ്' എന്നായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ്ങ് ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ കമന്റേറ്റര്‍ ഉറക്കെ പറഞ്ഞത്. എട്ട് മണിക്കൂര്‍ നീണ്ട ലൈവ് സ്ട്രീമിങ്ങ് ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടത്. 33 ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഒരേ സമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഒരോ വിമാനവും ലാന്‍ഡ് ചെയ്യുമ്പോള്‍ ശക്തമായ കാറ്റ് അടിക്കുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം.

ബ്രിട്ടനില്‍ യൂനിസ് കൊടുങ്കാറ്റ് വന്‍ നാശം വിതച്ച് ആഞ്ഞടിക്കുകയാണ്. കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ബ്രിട്ടനില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റ് ആഞ്ഞുവീശുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹീത്രൂ വിമാനത്താവളത്തിലേയ്ക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ സുരക്ഷിതമായി തന്നെ നിലത്തിറങ്ങി എന്നാണ് അധികൃതര്‍ പറയുന്നത്. യൂനിസ് യൂറോപ്പിലേക്ക് എത്തിയത് ആശങ്കയോടെയാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊടുങ്കാറ്റ് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിനെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

  comment

  LATEST NEWS

  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍

  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം

  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്

  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും

  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി

  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.