×
login
കാബൂള്‍ വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ അഞ്ചു വര്‍ഷം മുന്‍പ് ദല്‍ഹിയില്‍ അറസ്റ്റിലായ ഭീകരനെന്ന് ഐഎസ്-കെ

ആഗസ്റ്റ് 26 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഐസിസ്-കെ ചാവേറാക്രമണം നടത്തിയിരുന്നു.

കാബൂള്‍: കഴിഞ്ഞ മാസം കാബൂള്‍ വിമാനത്താവളം ആക്രമിച്ച ചാവേര്‍ അഞ്ച് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പിടിയിലായ ഭീകരനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ (ഐഎസ്-കെ) അവകാശപ്പെട്ടു. ഇന്ത്യയിലെ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷം ഭീകരനെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തിയെന്ന് ഐസിസ്-കെ അതിന്റെ പ്രചരണ മാസികയുടെ ഏറ്റവും പുതിയ പതിപ്പില്‍ പറഞ്ഞു.

ആഗസ്റ്റ് 26 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഐസിസ്-കെ ചാവേറാക്രമണം നടത്തിയിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ നടന്ന ആക്രമണത്തില്‍ 13 യുഎസ്  സൈനികര്‍ ഉള്‍പ്പെടെ 180 പേര്‍ കൊല്ലപ്പെട്ടിരുന്നു. അബ്ദുര്‍ റഹ്മാന്‍ അല്‍-ലോഗ്രി എന്ന ചാവേര്‍ ബോംബര്‍ അഞ്ച് വര്‍ഷം മുമ്പ് 'കശ്മീരിനായി ആക്രമണം നടത്താന്‍ ഇന്ത്യയില്‍ എത്തവേ ദല്‍ഹിയില്‍ വച്ചു അറസ്റ്റിലായിരുന്നെന്ന ഐസിസ്-കെ മാസികയില്‍ പറയുന്നു.  

 

 

  comment

  LATEST NEWS


  അനുപമയ്ക്ക് ആശ്വാസമേകി കോടതി വിധി; ദത്തെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്ത് കുടുംബ കോടതി


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.