login
പൊതു ഇടങ്ങളിലെ 'ബുര്‍ഖ‍' നിരോധനത്തിന് അനുകൂലമായി വോട്ട്‍ ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്‍; ഹിതപരിശോധന‍യില്‍ പിന്തുണച്ചത് 51 ശതമാനം

ഹിതപരിശോധനയില്‍ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചതോടെ, തെരുവുകള്‍, പൊതു ഓഫിസുകള്‍, പൊതു ഗതാഗതം, റെസ്റ്റോറന്റുകള്‍, കടകള്‍ തുടങ്ങിയ രാജ്യത്തെ പൊതു സ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ നിഖാബും ബുര്‍ഖയും ഉള്‍പ്പെടെ പൂര്‍ണ മുഖാവരണങ്ങള്‍ ധരിക്കുന്നത് വിലക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തോടെ അംഗീകാരം. 51.21 ശതമാനം ആളുകള്‍ നിര്‍ദേശത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 50.8 ശതമാനം എതിര്‍ത്തു. ഹിതപരിശോധനയില്‍ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചതോടെ, തെരുവുകള്‍, പൊതു ഓഫിസുകള്‍, പൊതു ഗതാഗതം, റെസ്റ്റോറന്റുകള്‍, കടകള്‍ തുടങ്ങിയ രാജ്യത്തെ പൊതു സ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും. 

അതേസമയം, ആരാധനാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും മുഖാവരണങ്ങള്‍ അനുവദിക്കും. ആരോഗ്യ, സുരക്ഷാ കാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും വിലക്കില്ല. കാര്‍ണിവല്‍ പോലുള്ള പ്രാദേശികമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നയിടങ്ങളിലും മുഖാവരണങ്ങള്‍ ധരിക്കാന്‍ അനുവാദമുണ്ടാകും. എന്നാല്‍ ഇതല്ലാതെ വിദേശ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സ്വിസ് ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ഇളവുകളില്ല. 

വലതുപക്ഷ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി ഉള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ മുഖാവരണങ്ങള്‍ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നു. ഇസ്ലാമിനെ പ്രത്യേകമായി നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും  സ്വിസ് മാധ്യമങ്ങള്‍ ഇതിനെ ബുര്‍ഖ നിരോധനം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്.  

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.