×
login
വാര്‍ഷിക അസംബ്ലിയില്‍ നിന്ന് തായ്‌വാനെ ഒഴിവാക്കി ലോകാരോഗ്യ സംഘടന‍; തീരുമാനം അപലപനീയമെന്ന് ദ്വീപ്

തീരുമാനത്തെ ചൈന സ്വാഗതം ചെയ്തു. തായ്‌വാന്റെ ഉള്‍പ്പെടുത്തല്‍ നിരസിക്കാന്‍ ചൈനയും പാകിസ്ഥാനും അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇസ്വാതിനിയും മാര്‍ഷല്‍ ദ്വീപുകളും തായ്‌വാന് അനുകൂലമായി സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ തായ്‌വാന്‍ അപലപിച്ചു.

ജനീവ: ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക അസംബ്ലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തായ്‌വാന്‍ ഒഴിവാക്കി. ഇന്നു നടന്ന ചര്‍ച്ചയിലാണ് ക്ഷണം നേടാനുള്ള ശ്രമത്തില്‍ തായ്‌വാന്‍ പരാജയപ്പെട്ടത്. മെയ് 21 മുതല്‍ 30 വരെ നടക്കുന്ന പരിപാടിയിലേക്ക് തായ്‌വാന്‍ ക്ഷണം നല്‍കേണ്ടതില്ലെന്ന് ജനീവയിലെ വാര്‍ഷിക അസംബ്ലി തീരുമാനിച്ചു.

തീരുമാനത്തെ ചൈന സ്വാഗതം ചെയ്തു. തായ്‌വാന്റെ ഉള്‍പ്പെടുത്തല്‍ നിരസിക്കാന്‍ ചൈനയും പാകിസ്ഥാനും അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇസ്വാതിനിയും മാര്‍ഷല്‍ ദ്വീപുകളും തായ്‌വാന് അനുകൂലമായി സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ തായ്‌വാന്‍ അപലപിച്ചു. ആഗോള സംഘടനകളില്‍ ചൈനയുടെ പങ്കാളിത്തം തടയുന്നത് 'നിന്ദ്യമാണ്' എന്നും ദ്വീപിന് വേണ്ടി സംസാരിക്കാന്‍ ബീജിംഗിന് അവകാശമില്ലെന്നും പറഞ്ഞു.

തായ്‌വാനിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മാത്രമേ തായ്‌വാനിലെ 23 ദശലക്ഷം ആളുകളെ ലോകാരോഗ്യ സംഘടനയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും പ്രതിനിധീകരിക്കാനും തായ്‌വാന്‍ ജനതയുടെ ആരോഗ്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും കഴിയൂവെന്ന് തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

    comment

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.