×
login
ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്‌വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം

പെലോസിയുടെ സന്ദര്‍ശനം ഒരു കാരണമാക്കിയെടുത്ത് തായ്‌വാനില്‍ കടന്നുകയറാനാണ് ചൈന ശ്രമിക്കുന്നതെന്ന് ജോസഫ് വു കുറ്റപ്പെടുത്തി. അതേസമയം ഇന്നലെയും ചൈന വ്യോമ, നാവിക അഭ്യാസങ്ങള്‍ തുടര്‍ന്നു.

തായ്പേയ്: ചൈനീസ് യുദ്ധഭീഷണിക്ക് മറുപടിയായി തായ്‌വാന്റെ പീരങ്കി അഭ്യാസം. സൈനിക അഭ്യാസം എന്ന പേരില്‍ തായ്‌വാന്‍ കടലില്‍ ചൈന നടത്തിയ പ്രകടനങ്ങള്‍ ദ്വീപിനെ ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു ആരോപിച്ചതിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ പീരങ്കി അഭ്യാസം നടത്തിയത്.

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് തായ്‌വാനെ വളഞ്ഞ് ചൈന വ്യോമ നാവിക അഭ്യാസം നടത്തിയത്. അഭ്യാസത്തിനിടെ ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതിനെതിരെ ജപ്പാനും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

പെലോസിയുടെ സന്ദര്‍ശനം ഒരു കാരണമാക്കിയെടുത്ത് തായ്‌വാനില്‍ കടന്നുകയറാനാണ് ചൈന ശ്രമിക്കുന്നതെന്ന് ജോസഫ് വു കുറ്റപ്പെടുത്തി. അതേസമയം ഇന്നലെയും ചൈന വ്യോമ, നാവിക അഭ്യാസങ്ങള്‍ തുടര്‍ന്നു.


പുലര്‍ച്ചെ നാല് മണിയോടെയാണ് തായ്‌പേയിയുടെ തെക്കന്‍ മേഖലയായ പിങ്ടങ്ങില്‍ തായ്‌വാന്‍ സൈന്യം പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തത്. ഒരു മണിക്കൂറാണ് അഭ്യാസം നടത്തിയതെന്ന് തായ്വാനിലെ എട്ടാം ആര്‍മി കോര്‍പ്സിന്റെ വക്താവ് ലൂ വോയി-ജെയ് പറഞ്ഞു. കെന്റിങ് തീരത്തേക്ക് ഒതുക്കിയ ഹോവിറ്റ്സറുകളില്‍ നിന്നാണ്. സൈനികര്‍ വെടിയുതിര്‍ത്തത്. അഭ്യാസം വ്യാഴാഴ്ചയും തുടരും. നൂറുകണക്കിന് സൈനികരും നാല്‍പ്പതോളം ഹോവിറ്റ്സര്‍മാരും പങ്കെടുത്തതയായി സൈന്യം  അറിയിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം നല്‍കിയ പിന്തുണയ്ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക്  വു നന്ദി പറഞ്ഞു.

ചൈനയെ ഭയക്കുന്നില്ലെന്നും സൈന്യം സജ്ജമാണെന്നും വു പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.   സാഹസത്തിന് ചൈന മുതിരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ ഭീഷണിക്ക് മുന്നില്‍ ജനാധിപത്യം വഴങ്ങില്ലെന്ന വ്യക്തമായ സന്ദേശവും ഇത് ലോകത്തിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ്  ചൈന ലക്ഷ്യമിടുന്നതെന്നും അമേരിക്കന്‍ കരുത്തില്‍ സ്വാതന്ത്ര്യം നേടാമെന്നത് തായ്‌വാന്റെ മിഥ്യാധാരണയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.  ആത്മാര്‍ത്ഥമായി ചിന്തിക്കാനും തെറ്റുകള്‍ ഉടനടി തിരുത്താനും യുഎസിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


  കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.