×
login
ചൈന ആനയെങ്കില്‍ തയ് വാന്‍ ‍ഉറുമ്പ്; എന്നിട്ടും ചൈനയ്ക്ക് തയ് വാനെ പേടിയാണ്; കാരണം പെണ്‍പുലിയാണ് സായ് ഇങ് വെന്‍

ആയുധശക്തിയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും തയ് വാനും ചൈനയും തമ്മില്‍ അജഗജാന്തരം.

ബെയ് ജിങ്: ആയുധശക്തിയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും തയ് വാനും ചൈനയും തമ്മില്‍ അജഗജാന്തരം.  

ചൈനയുടെ പ്രതിരോധ ബജറ്റ് ഇക്കഴിഞ്ഞ വര്‍ഷം 25200 കോടി ഡോളറാണ്. തയ് വാന്‍റേതാകട്ടെ ഇത് വെറും 1300 കോടി ഡോളര്‍ മാത്രമാണ്. അതായത് തയ് വാന്‍റെ ഏകദേശം 20 ഇരട്ടിയോളം തുക ചൈന ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കുന്നു.  

ചൈനയുടെ സജീവ സൈനികരുടെ എണ്ണം 20 ലക്ഷമാണ്. തയ് വാന്‍റേത് വെറും 1.63 ലക്ഷം മാത്രം. ഇനി വ്യോമസേനാബലം കണക്കുക്കൂട്ടിനോക്കാം. തയ് വാന്‍റേത് 800 യുദ്ധവിമാനങ്ങളാണെങ്കില്‍ ചൈനയുടേത് ഇത് 4000 യുദ്ധ വിമാനങ്ങള്‍ ആണ്.  


യുദ്ധടാങ്കുകള്‍, സായുധ വാഹനങ്ങള്‍, ആര്‍ട്ടിലറികള്‍ എന്നിവയുടെ കാര്യത്തിനും ചൈന ഏറെ മുന്‍പിലാണ്. ഇനി കടല്‍ യുദ്ധത്തിന്‍റെ കാര്യമെടുക്കാം. ചൈനയ്ക്ക് 700 യുദ്ധക്കപ്പലുകള്‍ ഉണ്ടെങ്കില്‍ തയ് വാനുള്ളത് വെറും 100 യുദ്ധക്കപ്പലുകള്‍ മാത്രം.  

ജനസംഖ്യയുടെ കാര്യമെടുത്താല്‍ രണ്ട് തയ് വാനും ചൈനയും തമ്മിലുള്ള ശാക്തികബലാബലം ശരിക്കും മനസ്സിലാകും. ചൈനയുടെ ജനസംഖ്യ 140.21 കോടിയാണെങ്കില്‍ തയ് വാന്‍റേത് ഇത് വെറും 2.36 കോടി മാത്രം. ഇനി ഭൂവിസ്തൃതിയുടെ കാര്യമെടുക്കാം. ചൈനയുടേത് 95.9 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണ് ഭൂവിസ്തൃതി. തയ് വാന്‍റേത് വെറും 32,260 ചതുരശ്രകിലോമീറ്റര്‍. അതായത് ഭൂവിസ്തൃതിയുടെ കാര്യത്തില്‍ തയ് വാനേക്കാള്‍ 285 മടങ്ങ് വലുതാണ് ചൈന. 

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ചൈനയ്ക്ക് തയ് വാനെ പേടിയാണ്. കാരണം തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍.പെണ്‍പുലിയാണ്. സംശയലേശമേന്യയാണ് അവര്‍ യുഎസ് സ്പീക്കര്‍ നാന്‍സി പെലാസിയെ ക്ഷണിച്ചത്. മാത്രമല്ല, അവരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു. ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ വലിയൊരു നാണക്കേടില്ല, പ്രകോപനവുമില്ല. പക്ഷെ നാന്‍സി പെലോസിയെ തടയാനോ, തയ് വാനെ പിടിച്ചെടുക്കാനോ ചൈനയ്ക്ക് കഴിയാത്തത് വലിയ ദൗര്‍ബല്യമായി ചൈനയ്ക്കുള്ളില്‍ വിമര്‍ശിക്കപ്പെടുന്നു.  

സമാധാനപാതയിലൂടെ തയ് വാനെ ചൈനയുമായി ലയിപ്പിക്കുമെന്ന് ഷീ ജിന്‍പിങ് പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷെ ഉറച്ചനിലപാടുകളുള്ള സായ് ഇങ് വെന്‍ ഉള്ളിടത്തോളം അത് നടക്കില്ലെന്ന് ഷീയ്ക്കറിയാം. സായ് ഇങ് വെന്‍ എന്ന ജനങ്ങളുടെ കണ്ണിലുണ്ണിയെ അട്ടിമറിക്കാന്‍ നൂറു ജന്മം തപസ്സിരുന്നാലും ഷീ ജിന്‍പിങ്ങനാവില്ല. അതാണ് കഴിഞ്ഞ ദിവസം തയ് വാന്‍റെ ദേശീയ സുരക്ഷ മേധാവി ചെന്‍ മിങ് ടോങ് പറഞ്ഞത് :" സായ് ഇങ് വെന്‍ ഉള്ളകാലത്തോളം ചൈന തയ് വാനെ ആക്രമിക്കാന്‍ ഒരുമ്പെടില്ല" എന്ന്. സായ് ഇങ് വെനിന്‍റെ കാലത്ത് ചൈനയും തയ് വാനും തമ്മില്‍ ആയുധമെടുത്തുള്ള ഒരു യുദ്ധം ഉണ്ടാകില്ലെന്നും ചെന്‍ മിങ് ടോങ് അടിവരയിട്ട് പറയുന്നു. 2024 മെയ് വരെയാണ് സായ് ഇങ് വെന്നിന്‍റെ ഭരണകാലാവധി. 

  comment

  LATEST NEWS


  സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.