×
login
തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്

തായ്വാന്‍റെ വ്യോമപ്രതിരോധ മേഖലയ്ക്ക് മുകളിലൂടെ 28 യുദ്ധ വിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചു. സ്വയം ഭരണപ്രദേശമായ തായ് വാന് നേരെ ചൈന നടത്തുന്ന ഏറ്റവും വലിയ അതിക്രമമാണിതെന്ന് തായ് വാന്‍ പ്രതിരോധമന്ത്രാലയം ആരോപിച്ചു.

തയ്‌പേ: തായ് വാന്‍റെ വ്യോമപ്രതിരോധ മേഖലയ്ക്ക് മുകളിലൂടെ 28 യുദ്ധ വിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചു. സ്വയം ഭരണപ്രദേശമായ തായ് വാന് നേരെ ചൈന നടത്തുന്ന ഏറ്റവും വലിയ അതിക്രമമാണിതെന്ന് തായ് വാന്‍ പ്രതിരോധമന്ത്രാലയം ആരോപിച്ചു. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി അടുക്കുകയും ചൈനയെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്നതിനുള്ള ഒരു മുന്നറിയിപ്പായും ചൈനയുടെ ഈ നീക്കത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 

ഏപ്രില്‍ 12ന് ചൈന ഇതിന് സമാനമായി 25 യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. ഫൈറ്റര്‍ ജെറ്റുകള്‍, ബോംബര്‍ വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍ക്ക് എതിരെ ആക്രമണം നടത്തുന്ന ആന്‍റി സബ്മറൈന്‍ വിമാനങ്ങള്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്.


തയ് വാന് മുകളില്‍ പരമാധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചൈന യുദ്ധവിമാനങ്ങള്‍ അവിടെ പറത്താന്‍ അവകാശമുണ്ടെന്ന് പറയുന്നു. പക്ഷെ കഴിഞ്ഞ ഏഴ് ദശകമായി ചൈനയും തായ് വാനും വ്യത്യസ്ത ഭരണകൂടങ്ങളുണ്ട്.

തായ് വാന്‍ നിരന്തരമായി ചൈനയുടെ മേധാവിത്വത്തെ ചോദ്യം ചെയ്തുവരികയാണ്. ഏറ്റവുമൊടുവില്‍ തായ് വാന് ആവശ്യമായ കോവിഡ് വാക്‌സിന്‍ യുഎസില്‍ നിന്നാണ് വാങ്ങിയത്. ചൈന വാക്‌സിന്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നെങ്കിലും തായ് വാന്‍ അനുമതി നല്‍കിയില്ല. ജൂണ്‍ ആറിന് യുഎസിന്‍റെ ജെറ്റ് വിമാനത്തിലാണ് തായ് വാനില്‍ 75,000 ഡോസ് വാക്‌സിന്‍ എത്തിച്ചത്. ഇത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

എന്തായാലും ഈ പ്രകോപനപ്പറക്കലിനെക്കുറിച്ച് ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല.

  comment

  LATEST NEWS


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും


  ഗാന്ധിയന്‍ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നുംഓര്‍മ്മിക്കപ്പെടും; പി.ഗോപിനാഥന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി


  'വാര്‍ത്തകള്‍ വളച്ചൊടിച്ചു; ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല; മൂല്യങ്ങളെ ആദരിക്കുന്നു'; പ്രസംഗത്തെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.