×
login
തായ് വാന്‍റെ വ്യോമാതിര്‍ത്തി ഭേദിച്ച് 27 യുദ്ധവിമാനങ്ങള്‍ പറത്തി ചൈന; വീണ്ടും ചൈനയുടെ പ്രകോപനം

തായ് വാന്‍റെ വ്യോമാതിര്‍ത്തി ഭേദിച്ച് 27 ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയതോടെ തായ് വാനില്‍ ജാഗ്രത. ഇതോടെ ദക്ഷിണ ചൈനാസമുദ്രം വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.

യുദ്ധവിമാനങ്ങളെ സജ്ജമാക്കി തായ് വാന്‍

ബീജിംഗ് :തായ് വാന്‍റെ വ്യോമാതിര്‍ത്തി ഭേദിച്ച്  27 ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയതോടെ തായ് വാനില്‍ ജാഗ്രത. ഇതോടെ ദക്ഷിണ ചൈനാസമുദ്രം വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.  

വ്യക്തമായ ആസൂത്രണത്തോടെയാണ് യുദ്ധവിമാനം പറത്തിക്കൊണ്ടുള്ള ചൈനയുടെ ഈ പ്രകോപനമെന്ന് കരുതുന്നു. സൈനികരുമായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തയുണ്ട്.  

രാജ്യത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള വ്യോമപ്രതിരോധ തിരിച്ചറിയല്‍ മേഖലയിലേക്ക്  ഞായറാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയതായി തായ്‌വാനീസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.  ഇതില്‍ 18 യുദ്ധവിമാനങ്ങളും അഞ്ച് ആണവശേഷിയുള്ള വിമാനങ്ങളും ഇന്ധനം നിറയ്ക്കാവുന്ന ഒരു വിമാനവും ഉള്ളതായും തായ് വാന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.  ഈ പ്രകോപനനീക്കത്തെ തടയാനും യുദ്ധവിമാനങ്ങള്‍ നിരീക്ഷിക്കാനും തായ് വാന്‍ അതിര്‍ത്തിയിലെ മിസൈല്‍ സംവിധാനം സജീവമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 27 വിമാനങ്ങളായിരുന്നു വ്യോമാതിര്‍ത്തി കടന്നെത്തിയത്.  

തായ്‌വാന്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി നാവികസേനയും വ്യോമസേനയും യോജിച്ച്‌ പട്രോളിങ് നടത്തിയതായി ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വ്യക്തമാക്കി. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രത്തിന്‍റെ പരമാധികാരം കാത്തുസൂക്ഷിക്കുവാന്‍ സൈന്യം ഒരുക്കമാണെന്നും ചൈനയുടെ സൈനിക വക്താവ് അറിയിച്ചു.

  comment

  LATEST NEWS


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


  ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.