ചൈന കഴിഞ്ഞ രണ്ട് ദിവസമായി വ്യോമാതിര്‍ത്തിയും ഭൗമാതിര്‍ത്തിയും ലംഘിച്ച് നടത്തുന്ന ആക്രമണങ്ങളെ ആദ്യമായ് ചെറുത്ത് തയ് വാന്‍. ശനിയാഴ്ച തയ് വാന്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവന്ന ചൈനയുടെ 20 യുദ്ധവിമാനങ്ങള്‍ക്ക് താക്കീത് നല്കി തയ് വാന്‍ ജെറ്റുകളയച്ചു.
തയ് വാന്‍ സേനാംഗങ്ങള്‍ യുദ്ധജെറ്റിലേക്ക് കയറുന്നു. (ഫയല്‍ ഫോട്ടോ)
തയ്പെ: ചൈന കഴിഞ്ഞ രണ്ട് ദിവസമായി വ്യോമാതിര്‍ത്തിയും ഭൗമാതിര്‍ത്തിയും ലംഘിച്ച് നടത്തുന്ന ആക്രമണങ്ങളെ ആദ്യമായ് ചെറുത്ത് തയ് വാന്‍. ശനിയാഴ്ച തയ് വാന്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവന്ന ചൈനയുടെ 20 യുദ്ധവിമാനങ്ങള്‍ക്ക് താക്കീത് നല്കി തയ് വാന്‍ ജെറ്റുകളയച്ചു. ചൈനയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ തിരിച്ചടിക്കുമെന്നും തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍.പറഞ്ഞു. തയ് വാന്‍ പിന്തുണ നല്കാന് അവര്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഏകദേശം 20 ചൈനീസ് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ച് തയ് വാന്‍ വ്യോമമേഖലയിലേക്ക് പറന്നു കയറിയത്. ഇതില്‍ ബോംബര്‍ വിമാനങ്ങളുമുണ്ടായിരുന്നു. ഇവയെ തിരിച്ചോടിക്കാനാണ് തയ് വാന്‍ താക്കീത് എന്ന നിലയ്ക്ക് ജെറ്റുകളയച്ചത്.
തയ് വാന്‍ കടലിടുക്കില്‍ ചൈന കൂടുതല്‍ സാധുയസന്നാഹങ്ങളൊരുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം 14 ചൈനീസ് സൈനിക കപ്പലുകള്‍ ഇവിടേക്ക് കടന്നുവന്നതായി തയ് വാന്‍ പറഞ്ഞു. മിക്കവാറും ചൈന തങ്ങളെ ആക്രമിച്ചേക്കുമെന്ന് തയ് വാന്‍ പറഞ്ഞു.
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം സമാധാനപരമായിരുന്നിട്ട് കൂടി ചൈന 11 ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തി. ചൈനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും തയ് വാന്‍ ആക്രമിക്കാന്‍ ഒരുക്കം കൂട്ടുന്നതായി ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബ്ലിങ്കന്റെ ഈ പ്രതികരണം.
യുഎസുമായി സൈനിക കമാന്‍ഡര്‍മാരുടെ തലത്തിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതായി ചൈന അറിയിച്ചു. അതുപോലെ കാലാവസ്ഥാവ്യതിയാനം, അതിര്‍ത്തി കടന്നുള്ള മയക്കമരുന്ന് കടത്തും കുറ്റകൃത്യങ്ങളും എന്നീ മേഖലകളിലൊന്നും യുഎസുമായി ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്ന് ചൈന പ്രഖ്യാപിച്ചു. നാന്‍സി പെലോസിയുടെ നിരുത്തവാദിത്വപരമായ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം തയ് വാന്റെ പ്രത്യാഘാതം തീരെ കുറവാണെന്ന് ആര്‍ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കാരണം ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 0.7 ശതമാനം മാത്രമാണ് തയ് വാനുമായുള്ളത്. തയ് വാനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപവും കുറവാണ്.
ദൃക്സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; "ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടി കൊന്നത് സിപിഎം സംഘം''
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്