×
login
അധികാരം സ്ഥാപിക്കാന്‍ കടന്നുകയറി; ചൈനയുടെ സുഖോയ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി തായ്‌വാന്‍; ഭയന്ന് തിരിച്ചോടി കമ്മ്യൂണിസ്റ്റ് രാജ്യം (വീഡിയോ)

ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനമാണ് തായ്‌വാന്‍ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തിയത്. വിയറ്റ്‌നാമിന്റെ അതിര്‍ത്തിയില്‍ തെക്കന്‍ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയില്‍ വിമാനം തകര്‍ന്നു വീണിരിക്കുന്നത്.

തായ്‌പെ: രാജ്യാതിര്‍ത്തി ലംഘിച്ച് കടന്നുകയറിയ ചൈനയുടെ സുഖോയ് യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ട്വിറ്റര്‍ ഉപഭോക്താക്കളുമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ വിമാനം കത്തിയമരുന്നതിന്റ വീഡിയോ അടക്കം പുറത്തുവിട്ടിട്ടുണ്ട്.  

ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനമാണ് തായ്‌വാന്‍ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തിയത്.  വിയറ്റ്‌നാമിന്റെ അതിര്‍ത്തിയില്‍ തെക്കന്‍ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയില്‍ വിമാനം തകര്‍ന്നു വീണിരിക്കുന്നത്.  പൈലറ്റിന് ഗുരുതരമായി പരുക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

രാജ്യങ്ങളുടെ നിയന്ത്രണ രേഖ മറികടന്ന് തായ്വാന്‍ കടലിടുക്കിലൂടെ ചൈനീസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിരന്തരം പറക്കാറുണ്ടായിരുന്നു. ഇതിനെതിരെ  തായ്വാന്‍ സര്‍ക്കാര്‍ താക്കീതും ചൈനയ്ക്ക് നല്‍കിയിരുന്നു.  തങ്ങളുടെ മിസൈലുകള്‍ ചൈനയുടെ ജെറ്റുകളെ ട്രാക് ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കി. ഇനിയും ഇത്തരം പ്രവണത തുടര്‍ന്നാണ് തിരിച്ചടി ഉണ്ടാവുമെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞിരുന്നു.  

ഇതിന്  പിന്നാലെ തായ്വാന് അമേരിക്ക പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സ്വന്തമെന്ന് ചൈന സ്വയം വിശേഷിപ്പിക്കുന്ന ഒരു ദ്വീപ് സമൂഹമാണ് തായ്വാന്‍. ജെ-11, ജെ-10, എസ് യു-35 യുദ്ധവിമാനങ്ങളാണ് ചൈനയേയും തായ്വാനേയും തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്കിന് മുകളിലൂടെ പറന്നുയര്‍ന്നത്. ഇതില്‍ എസ് യു-35 വിമാനം വെടിവെച്ചിട്ടതോടെ മറ്റുവിമാനങ്ങള്‍ തിരിച്ചുപറന്നുവെന്ന് തായ്‌വാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

  comment

  LATEST NEWS


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്


  കണ്ണന് നിവേദ്യമര്‍പ്പിക്കാന്‍ ഇനി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇല്ല; ഗുരുവായൂര്‍ മുഖ്യതന്ത്രി അന്തരിച്ചു


  വനിത ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ, ഏഴ് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരം


  ആസിയാന്‍ ഉച്ചകോടി; കിഴക്കന്‍ ഏഷ്യ ഉച്ചകോടി: നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.