×
login
ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ല; എന്തുവിലകൊടുത്തും സ്വാതന്ത്ര്യം സംരക്ഷിക്കും; കമ്മ്യൂണിസ്റ്റുകളുടെ വെല്ലുവിളി ഏറ്റെടുത്ത് തായ്‌വാന്‍ പ്രസിഡന്റ്

തിടുക്കപ്പെട്ട് ഒരു നടപടികള്‍ക്കുമില്ല. രാജ്യാന്തര സമൂഹം ചൈനയുടെ അക്രമങ്ങളും അധിനിവേശ മോഹങ്ങളും കാണണം. തായ്‌വാന്‍ വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചതിനു മറുപടിയായാണ് സായ് ഇങ് ഇക്കാര്യം പറഞ്ഞത്

തായ്‌പേയ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,  ഏതറ്റംവരെയും പൊരുതുമെന്നും ദേശീയദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ അവര്‍ പറഞ്ഞു. 

തിടുക്കപ്പെട്ട് ഒരു നടപടികള്‍ക്കുമില്ല. രാജ്യാന്തര സമൂഹം ചൈനയുടെ അക്രമങ്ങളും അധിനിവേശ മോഹങ്ങളും കാണണം. തായ്‌വാന്‍ വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചതിനു മറുപടിയായാണ് സായ് ഇങ് ഇക്കാര്യം പറഞ്ഞത്. എന്തുവിലകൊടുത്തും സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും സ്വന്തം രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നാണ് തായ്‌വാന്റെ നിലപാട്.  

തായ്‌വാന്‍ ഏകീകരണം സാക്ഷാത്കരിക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.  തായ്‌വാന്റെ സ്വയംഭരണം രാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിന് വെല്ലുവിളിയാണെന്നും ചൈനയില്‍ സിന്‍ഹായ് രാജവംശത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന്റെ 110ാം വാര്‍ഷികത്തോടനുബന്ധിച്ച് ഷി ഗ്രേറ്റ്ഹാളില്‍ നടന്ന പ്രസംഗത്തിനിടെ അദേഹം പറഞ്ഞിരുന്നു.  

  comment

  LATEST NEWS


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.