×
login
അഫ്ഗാനിൽ വനിതാ വോളിബോള്‍ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തി താലിബാന്‍‍, ഛേദിച്ച തലയുടെയും കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കൊലപാതകത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് താലിബാന്‍ ഭീകരര്‍ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

കാബൂൾ: അഫ്ഗാനില്‍ താലിബാന്‍ കൊടുംഭീകരര്‍ വനിതാ വോളിബോള്‍ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തി. അഫ്ഗാന്‍ ജൂനിയര്‍ വനിതാ ദേശീയ വോളിബോള്‍ ടീമില്‍ കളിച്ചിരുന്ന മഹ്ജബിന്‍ ഹക്കിമിയെയാണ് കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമായിരുന്നു അരുംകൊലയെന്നാണ് വിവരം.

ഒരു അഭിമുഖത്തില്‍ ഇവരുടെ പരിശീലകനാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് താലിബാന്‍ ഭീകരര്‍ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു.  അതിനാൽ ഈ വിവരം പുറംലോകം അറിഞ്ഞില്ലെന്നും പരിശീലകൻ വെളിപ്പെടുത്തി. സ്വന്തം പേര് വെളിപ്പെടുത്താതെയാണ് ഇദ്ദേഹം മഹ്‌ജബിന്റെ കൊലപാതക വിവരം പറഞ്ഞത്. ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാൻ വോളിബോൾ ടീമിലെ രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യത്തുനിന്നു രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ഈ പരിശീലകൻ സൂചിപ്പിക്കുന്നത്.

അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബിനു വേണ്ടി കളിച്ച മഹജബിന്‍, ക്ലബ്ബിന്റെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, താരത്തിന്റെ വെട്ടി മാറ്റിയ തലയുടെയും ചോരയൊലിക്കുന്ന കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.             

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.