×
login
പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍‍റെ ക്രൂരത

വാഹനപരിശോധനയ്ക്ക് സ്ഥാപിച്ച പരിശോധനാ പോയിന്‍റില്‍ നിര്‍ത്താതെ വാഹനം ഓടിച്ചുപോയ യുവ ഡോക്ടറെ വെടിവെച്ച് കൊന്ന് താലിബാന്‍റെ മറ്റൊരു ക്രൂരത.

കാബൂൾ: വാഹനപരിശോധനയ്ക്ക് സ്ഥാപിച്ച പരിശോധനാ പോയിന്‍റില്‍ നിര്‍ത്താതെ വാഹനം ഓടിച്ചുപോയ  യുവ ഡോക്ടറെ  വെടിവെച്ച് കൊന്ന് താലിബാന്‍റെ മറ്റൊരു ക്രൂരത.  

അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹെറാത്തിലെ വാഹന പരിശോധന പോയിന്‍റില്‍ നിര്‍ത്താതെ വാഹനം ഓടിച്ചുപോവുകയായിരുന്നു അമറുദ്ദീന്‍. അടുത്തയിടെയാണ് അമറുദ്ദീൻ നൂറി വിവാഹിതനായത്. ഹെറാതിലെ ഒരു ക്ലിനിക്കിലാണ് ജോലി നോക്കിയിരുന്നത്.  

ഇങ്ങിനെയൊരു സംഭവം നടന്നില്ലെന്നാണ് താലിബാന്‍റെ വിശദീകരണം. അതേസമയം സംഭവം സത്യമാണെന്ന് നൂറിയുടെ ബന്ധുക്കൾ പറയുന്നു.  

ഈയിടെ മറ്റൊരു ഡോക്ടറായ  മുഹമ്മദ് നാദിർ അലമിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു.  അക്രമികള്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നൽകിയിട്ടും മനോരോഗവിദഗ്ധനായ മുഹമ്മദ് നാദിര്‍ അലമിയെ കൊലപ്പെടുത്തുകയായിരുന്നു.

താലിബാൻ ഭരണത്തിന് കീഴിൽ ക്രമസമാധാനം തകര്‍ന്നതായും അക്രമികള്‍ ആധിപത്യം നേടുകയാണെന്നും ആരോപിക്കപ്പെടുന്നു. വിവിധ തരം കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. 

  comment

  LATEST NEWS


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.