മോഷണക്കുറ്റത്തിന്റെ പേരില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍വെച്ച് നാല് പേരുടെ കൈ വെട്ടി താലിബാന്. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രാകൃതമായ ഈ ശിക്ഷാനടപടി നടപ്പാക്കിയത്. സംഭവം നടക്കുമ്പോള്‍ താലിബാന് ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
ചാട്ടവാറടി ഏറ്റുവാങ്ങേണ്ട കുറ്റം ചെയ്ത ഒമ്പതുപേര്‍ മൈതാനത്തിന് നടുവില്‍ പുല്ലില്‍ മുട്ടുകുത്തി ഇരിക്കുന്നത് കാണാം.ശിക്ഷാവിധി നേരിട്ട് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം.
കാബൂള്‍: മോഷണക്കുറ്റത്തിന്റെ പേരില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍വെച്ച് നാല് പേരുടെ കൈ വെട്ടി താലിബാന്. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രാകൃതമായ ഈ ശിക്ഷാനടപടി നടപ്പാക്കിയത്. സംഭവം നടക്കുമ്പോള്‍ താലിബാന് ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ നാട്ടുകാരുടെ മുന്നിലിട്ട് ചാട്ട കൊണ്ട് അടിച്ചിരുന്നു. കുറ്റവാളികളെ 35-39 തവണയാണ് ചാട്ടയടിച്ചത്. കുറ്റവാളികളെ ചാട്ടവാറുകൊണ്ടടിക്കുന്ന ദൃശ്യം മനുഷ്യാവകാശപ്രവര്‍ത്തക ശബ്നം നാസിമി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചാട്ടവറടി ഏറ്റുവാങ്ങേണ്ട കുറ്റം ചെയ്ത ഒമ്പതുപേര്‍ മൈതാനത്തിന് നടുവില്‍ പുല്ലില്‍ മുട്ടുകുത്തി ഇരിക്കുന്നത് കാണാം. "അഫ്ഗാനിസ്ഥാനില്‍ ആളുകളെ അടിക്കുന്നു, അവയവങ്ങള്‍ ഛേദിക്കുന്നു, കൊന്നുകളയുന്നു....ഇത് മനുഷ്യാവകാശലംഘനമാണ്."- ശബ്നം നാസിമി പറയുന്നു.
Twitter tweet: https://twitter.com/NasimiShabnam/status/1615344270793400320
വിചാരണ ചെയ്യാതെയാണ് ശിക്ഷ നടപ്പാക്കുന്നത് എന്ന പരാതിയുണ്ട്. അഫ്ഗാന് മാധ്യമപ്രവര്ത്തകന് താജുഡെന്‍ സൊറൂഷ് ഇതിന്റെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന് നൂറോളം പേര് നോക്കിനില്‍ക്കെ വെടിവെച്ച് കൊന്നിരുന്നു. താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. ഒരാളെ കൊന്നുവെന്ന് ആരോപിക്കപ്പെടുന്ന ആളുടെ പിതാവ് തന്നെയാണ് പ്രതിയായ മകനെ വെടിവെച്ച് കൊന്ന് വധശിക്ഷ നടപ്പാക്കിയത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു