കാബൂള്‍: താലിബാന് സേന വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് നഗരം പിടിച്ചെടുത്തു. താലിബാന് പിടിച്ചടക്കുന്ന ആദ്യത്തെ പ്രധാനനഗരമാണിത്.
നേരത്തെ ഗ്രാമങ്ങളെല്ലാം താലിബാന്റെ കീഴിലായിരിക്കഴിഞ്ഞു. ഇനി കാബൂള്‍ ഉള്‍പ്പെടെയുള്ള വിരലിലെണ്ണാവുന്ന ഏതാനും നഗരങ്ങള്‍ കൂടി പിടിച്ചാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണമെത്തും. താലിബാന് പിടിച്ചടക്കിയ നാല് പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നാമത്തേതാണ് കുണ്ടൂസ്.
3.75 ലക്ഷം പേര് ഉള്ള കുണ്ടൂസ് നഗരം താലിബാനെ സംബന്ധിച്ചിടത്തോളം ഒരു വലിയ സൈനികഖനി തന്നെയാണ്. വടക്കന്‍ അഫ്ഗാനിലെ മറ്റൊരു നഗരമായ സാര്‍-ഇ-പുല് കൂടി താലിബാന് ഞായറാഴ്ച രാത്രിയോടെ പിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: