×
login
സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല; പുരുഷന്‍മാരെ ആശ്രയിച്ച് പുറത്തിറങ്ങിയാല്‍ മതി; തിട്ടൂരവുമായി താലിബാന്‍‍ ഭരണകൂടം

ഇതനുസരിച്ച് തലസ്ഥാനമായ കാബൂളിലെയും മറ്റ് ചില പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ സ്വന്തമായി വാനങ്ങളുമായി നിരത്തിലിറങ്ങരുതെന്നാണ് താലിബാന്റെ തിട്ടൂരം. പുരുഷന്‍മാരെ ആശ്രയിച്ച് മാത്രം വനിതകള്‍ പുറത്തിറങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിലെ സ്ത്രീകള്‍ക്ക് ഇനി ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ അനുവദിക്കില്ല. താലിബാന്‍ ഭീകരരുടെ നിര്‍ദേശാനുസരണമാണ് പുതിയ തീരുമാനം. ഇതനുസരിച്ച് തലസ്ഥാനമായ കാബൂളിലെയും മറ്റ് ചില പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ സ്വന്തമായി വാനങ്ങളുമായി നിരത്തിലിറങ്ങരുതെന്നാണ് താലിബാന്റെ തിട്ടൂരം. പുരുഷന്‍മാരെ ആശ്രയിച്ച് മാത്രം വനിതകള്‍ പുറത്തിറങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

നേരത്തെ, സ്ത്രീകള്‍ക്ക് ബുദ്ധി കുറവാണെന്നും അവര്‍ നല്ല വിശ്വാസികളല്ലെന്നും അതിനാല്‍ അവര്‍ക്ക് ജഡ്ജി ആകാന്‍ കഴിയില്ലെന്നും താലിബാന്‍ ജഡ്ജി പറഞ്ഞ് വിവാദമായിരുന്നു. സ്ത്രീകള്‍ക്ക് ബുദ്ധി കുറവായതിനാല്‍ അവര്‍ക്ക് ഒരിയ്ക്കലും ജഡ്ജിയാകാന്‍ കഴിയില്ല' പാകിസ്ഥാനിലെ മതപഠന സ്‌കൂളില്‍ പഠിച്ച ഒരു താലിബാന്‍ ജഡ്ജി പറയുന്നത് ഡോക്യുമെന്ററിയില്‍ കാണാം. സ്ത്രീക്കും പുരുഷനും നിയമങ്ങള്‍ വ്യത്യസ്തമാണെന്നും താലിബാന്‍ കരുതുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ ഒരു അനീതിയും ഇല്ലെന്നും സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരപ്രശ്‌നമാണെന്നുമാണ് താലിബാന്‍ വാദിക്കുന്നത്.

ഡോക്യുമെന്ററിയില്‍ ഇസ്ലാമിക നിയമത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് അവകാശങ്ങളൊന്നുമില്ലെന്നും ഡോക്യുമെന്ററി തുറന്നുകാണിക്കുന്നു. 15കാരിയായ പെണ്‍കുട്ടിയെ അല്‍പം പണത്തിനും ഏതാനും ആടുകള്‍ക്കും വേണ്ടി 80കാരന്‍ വിവാഹം കഴിക്കുന്നതുപോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. നിരന്തരമായി സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാര്‍ മര്‍ദ്ദിക്കുന്നതും പതിവാണ്. അങ്ങിനെ കയ്യുടെയും കാലിന്റെയും മുക്കിലെയും എല്ലുപൊട്ടിയ നിരവധി സ്ത്രീകളെ ഡോക്യുമെന്ററി പച്ചായി മുന്നിലെത്തിക്കുന്നു.


താലിബാന്‍ ഭരണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തി അവര്‍ ബുര്‍ഖ ധരിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് കാണാം. സ്ത്രീകള്‍ക്കുള്ള ദൈവനിയമത്തിന്റെ വ്യത്യാസമെന്തെന്ന് ഒരു താലിബാന്‍കാരന്‍ വിശദീകരിക്കുന്നത് കാണാം. അയാള്‍ പറയുന്നത് സ്ത്രീകള്‍ വീടനകത്ത് താമസിക്കണമെന്നും അവരുടെ ഭര്‍ത്താവിനെ സേവിക്കണമെന്നുമാണ് താലിബാന്‍ പറയുന്നത്.

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.