×
login
ബുര്‍ഖ‍ാമോഹികള്‍ക്ക് താലിബാന്‍‍‍ പിന്തുണ; സ്ത്രീകള്‍ക്ക് ശിരസ്സ് മുതല്‍ പാദം വരെ മുഴുവനായ് മൂടുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍ ഉത്തരവിറങ്ങി

ബുര്‍ഖാ മോഹികള്‍ക്ക് പിന്തുണയുമായി താലിബാന്‍. സ്ത്രീകള്‍ക്ക് ശിരസ്സ് മുതല്‍ പാദം വരെ മുഴുവനായ് മൂടുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍ നേതാവ് ഹൈബത്തുള്ള അഖുന്ദ്സാദ ഉത്തരവിറക്കി. കാബൂളില്‍ നടന്ന ചടങ്ങിലാണ് തീരുമാനം എടുത്തത്.

കാബൂള്‍: ബുര്‍ഖാ മോഹികള്‍ക്ക് പിന്തുണയുമായി താലിബാന്‍. സ്ത്രീകള്‍ക്ക് ശിരസ്സ് മുതല്‍ പാദം വരെ മുഴുവനായ് മൂടുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്സാദ ഉത്തരവിറക്കി. കാബൂളില്‍ നടന്ന ചടങ്ങിലാണ് തീരുമാനം എടുത്തത്.

അഫ്ഗാനിസ്ഥാനില്‍ ഇനി മുതല്‍ വീടിന് പുറത്തിറങ്ങുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ശിരസ്സ് മുതല്‍ പാദം വരെ മൂടുന്ന ചഡോര്‍ എന്ന ഇനം ബുര്‍ഖ സ്ത്രീകള്‍ ധരിയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അത് പരമ്പരാഗതവും അഭിമാനാര്‍ഹവുമായതിനാലാണ് ഈ ഉത്തരവെന്നും അഖുന്ദ്സാദ പറയുന്നു. 2011 ആഗസ്തില്‍ അധികാരമേറ്റെടുത്ത ശേഷം സ്ത്രീസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഏറ്റവും ഒടുവിലത്തെ താലിബാന്‍ നടപടിയാണിത്.

ഭരണമേറ്റെടുത്ത ആദ്യനാളുകളില്‍ തങ്ങള്‍ പുരോഗമനത്തിന്‍റെ ഭാഗത്താണെന്ന് നടിച്ചിരുന്നെങ്കിലും ക്രമേണ താലിബാന്‍റെ തനിനിറം പുറത്തുവരികയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കിയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയും താലിബാന്‍ സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ചിറകുകള്‍ ഒന്നൊന്നായി അരിയുകയായിരുന്നു.

    comment

    LATEST NEWS


    വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


    സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


    മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


    കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.