×
login
സ്ത്രീകള്‍ അഭിനയിക്കരുത്; കാല്‍മുട്ട് വരെ മറയ്ക്കാത്ത പുരുഷന്‍മാരെ ടിവിയില്‍ കാണിക്കരുത്; കോമഡി, വിനോദ പരിപാടികള്‍ വേണ്ട; താലിബാന്റെ പുതിയ നിയമങ്ങള്‍

ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖം മറയ്ക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

കാബൂള്‍: അധികാരത്തിലേറി മാസങ്ങള്‍ പിന്നിടും മുന്‍പ് കൂടുതല്‍ കാടന്‍ നിയമങ്ങളുമായി അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്ക്. താലിബാന്‍ ഭരണകൂടം പുതുതായി പുറത്തിറക്കിയ എട്ടു മാര്‍ഗനിര്‍ദേശങ്ങളിലാണ് സ്ത്രീകളെ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖം മറയ്ക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.  

പുതിയ നിയമമനുസരിച്ച്, സിനിമകളിലും നാടകങ്ങളിലും ഇനി സ്ത്രീ അഭിനേതാക്കളെ അവതരിപ്പിക്കാന്‍ കഴിയില്ല. നെഞ്ച് മുതല്‍ കാല്‍മുട്ട് വരെ മറയ്ക്കാത്ത പുരുഷന്മാരെ ടിവി ചാനലുകള്‍ കാണിക്കുന്നതില്‍ നിന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിലക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആക്ഷേപഹാസ്യ പരിപാടികള്‍, അല്ലെങ്കില്‍ കോമഡി, വിനോദം എന്നിവ കാണിക്കുന്നത് മതത്തെ അപമാനിക്കുന്നതും നിരോധിച്ചിരിക്കുന്നു. 'അധാര്‍മ്മികത' തടയാനും ശരിഅത്ത് തത്വങ്ങള്‍ക്ക് വിരുദ്ധമായ ദൃശ്യങ്ങള്‍ തടയാനുമാണ് ഇതെന്നാണ് വാദം. സാധാരണയായി, സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന സീരിയലുകളാണ് അഫ്ഗാന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാറുള്ളത്. 

സ്ത്രീകള്‍ അഭിനയിക്കുന്നത് നിരോധിച്ചതോടെ ചാനല്‍ പരിപാടികള്‍ പ്രതിസന്ധിയിലായി. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും അവ്യക്തമാണ്. ഏത്  പരിപാടിയെയും ഈ മാര്‍ഗനിര്‍ദേശപ്രകാരം വ്യാഖ്യാനിക്കാനും നടപടി എടുക്കാനും ഇതുവഴി അധികൃതര്‍ക്ക് കഴിയും. വിദേശ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.  

സ്ത്രീകള്‍ സ്വന്തം സുരക്ഷയ്ക്കായി ജോലിക്ക് പോകരുതെന്ന് താലിബാന്‍ ആദ്യം പറഞ്ഞിരുന്നു. സ്ത്രീകള്‍ വഹിക്കുന്ന മുനിസിപ്പല്‍ ജോലികള്‍ പുരുഷന്മാരെക്കൊണ്ട് നികത്തുമെന്ന് അടുത്തിടെ കാബൂളിലെ ആക്ടിംഗ് മേയര്‍ പറഞ്ഞിരുന്നു. പല സ്ത്രീകളും ഇന്നുവരെ ജോലിയിലേക്ക് മടങ്ങുന്നതില്‍ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു. ഇതിനിടെയാണ് സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമായി ഹനിക്കുന്ന കാടന്‍ നടപടികളുമായി താലിബാന്‍ മുന്നോട്ടു പോകുന്നത്.

 

    comment

    LATEST NEWS


    'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


    ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


    'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


    ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


    പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


    വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.