×
login
ഹിജാബ് പ്രതിഷേധക്കാരി മുസ്‌കാനെ പ്രശംസിച്ച് അല്‍ക്വയ്ദ തലവന്‍; 'സഹോദരി'ക്കായി രചിച്ച കവിത ചൊല്ലി ഭീകരന്‍ സവാഹിരി (വീഡിയോ)

മുസ്‌കാന്‍ ഖാനെ 'സഹോദരി' എന്ന് പരാമര്‍ശിച്ച അല്‍ഖ്വയ്ദ തലവന്‍ അവളുടെ പ്രവൃത്തിയില്‍, പ്രത്യേകിച്ച് തക്ബീര്‍ വിളി ഉയര്‍ത്തിയത്‌ വളരെയധികം സന്തോഷം നല്‍കുന്നതാണെന്ന് അല്‍സവാഹിരി പറഞ്ഞു

ന്യൂദല്‍ഹി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് വിഷയത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ  'അല്ലാഹു അക്ബര്‍' എന്ന് വിളിയുമായി ബുര്‍ഖ ധരിച്ചെത്തിയ പ്രതിഷേധക്കാരി ബിബി മുസ്‌കാന്‍ സൈനബ് ഖാനെ പിന്തുണച്ച് ഇസ്ലാമിക ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ തലവന്‍.  

അല്‍ഖ്വയ്ദയുടെ ഔദ്യോഗിക ശബാബ് പുറത്തുവിട്ട ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുടെ നേതാവ് അയ്മാന്‍ അല്‍സവാഹിരി മുസ്‌കാന്‍ ഖാനെ പ്രശംസിച്ച് രംഗത്തെത്തിയത്..


മുസ്‌കാന്‍ സൈനബ് ഖാനെ ചിത്രീകരിക്കുന്ന ഇന്‍ഫോഗ്രാഫിക് ഉള്‍ക്കൊള്ളുന്ന 'ഇന്ത്യയിലെ നോബിള്‍ വുമണ്‍' എന്ന വീഡിയോയില്‍ മുസ്‌കാനെ പ്രശംസിക്കാന്‍ സവാഹിരി താന്‍ രചിച്ച കവിത ചൊല്ലുകയും സമര്‍പ്പിക്കുകയും ചെയ്തു.സോഷ്യല്‍ മീഡിയയില്‍ നിന്നുമാണ് മുസ്‌കാന്‍ ഖാനെ കുറിച്ച് അറിഞ്ഞതെന്ന് ജിഹാദി ഭീകരന്‍ പറഞ്ഞു. മുസ്‌കാന്‍ ഖാനെ 'സഹോദരി' എന്ന് പരാമര്‍ശിച്ച അല്‍ഖ്വയ്ദ തലവന്‍ അവളുടെ പ്രവൃത്തിയില്‍, പ്രത്യേകിച്ച് തക്ബീര്‍ വിളി ഉയര്‍ത്തിയത്‌ വളരെയധികം സന്തോഷം നല്‍കുന്നതാണെന്ന് അല്‍സവാഹിരി പറഞ്ഞു.

ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കാനും സവാഹിരി ശ്രമിച്ചു. ഹിജാബ് നിരോധിച്ച രാജ്യങ്ങളെ 'പടിഞ്ഞാറിന്റെ സഖ്യകക്ഷികള്‍' എന്ന് അദ്ദേഹം ആരോപിച്ചു. അഞ്ച് മാസത്തിന് ശേഷം സവാഹിരിയുടെ ആദ്യ വീഡിയോയാണിത്. 'മോസ്റ്റ് വാണ്ടഡ്' ജിഹാദി ഭീകരരില്‍ ഒരാളായ അല്‍സവാഹിരി ജീവിച്ചിരിപ്പുണ്ടെന്നും ലോകമെമ്പാടുമുള്ള കാര്യങ്ങള്‍ സജീവമായി പിന്തുടരുന്നുവെന്നും അടുത്തിടെയുള്ള വീഡിയോ തെളിയിക്കുന്നു.

  comment

  LATEST NEWS


  സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.