login
കനേഡിയൻ പാര്‍ലമെന്റിന്റെ സൂം‍ മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്

സംഭവത്തെ കുറിച്ച്‌​ പ്രതികരിക്കാന്‍ ലിബറല്‍ പാര്‍ട്ടി നേതാവും കനേഡിയന്‍ പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡോ തയാറായില്ല. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്​ വലിയ വിവാദമാക്കിയിട്ടുണ്ട്​.

ഒട്ടാവ: കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​നഗ്നനായി. ലിബറല്‍ പാര്‍ട്ടി എം.പിയായ വില്യം ആമോസാണ്​ ഹൗസ് ഓഫ് കോമണ്‍സിന്റെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മറ്റ് എം.പിമാരുടെ മുന്നില്‍ നഗ്നനായി സ്‌ക്രീനിലെത്തിയത്. ബുധനാഴ്ച നടന്ന സംഭവത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. തുടര്‍ന്ന്​ക്ഷമാപണവുമായി വില്യം ആമോസ്​ രംഗത്തെത്തി.  

തന്റെ ഭാഗത്ത്​നിന്നുണ്ടായത്​ ദൗര്‍ഭാഗ്യകരമായ പിഴവാണെന്ന്​സമ്മതിച്ച അദ്ദേഹം എല്ലാവരോടും ക്ഷമ ചോദിച്ചു. 'ഞാന്‍ ഇന്ന്​ ദൗര്‍ഭാഗ്യകരമായ ഒരു പിഴവ്​ വരുത്തി, തീര്‍ച്ചയായും അതില്‍ ലജ്ജിക്കുന്നു. ജോഗിങ്ങിന്​ശേഷം മീറ്റിങ്ങില്‍ പങ്കെടുക്കാനായി വസ്ത്രം മാറുന്നതിനിടെ എന്റെ ക്യാമറ ആകസ്മികമായി ഓണ്‍ ആവുകയായിരുന്നു. പാര്‍ലമെന്റിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. അത്​ശരിക്കുമൊരു പിഴവ്​ ആയിരുന്നു, ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ല' -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്റേണല്‍ കോണ്‍ഫറന്‍സ് ഫീഡില്‍ ആയിരുന്നതിനാല്‍ പാര്‍ലമെന്റെ അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമേ ആമോസിനെ കണ്ടുള്ളൂ. അദ്ദേഹം സംസാരിക്കാഞ്ഞതിനാല്‍, ഇത്​പൊതു ഫീഡില്‍ പ്രത്യക്ഷപ്പെട്ടില്ല. സംസാരിക്കാഞ്ഞതിനാല്‍ ഹൗസ്​ ഓഫ്​ കോമണ്‍സിന്‍റെ പെരുമാറ്റച്ചട്ടലംഘനത്തിന്​ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാനിടയില്ല. അതേസമയം, സംഭവത്തെ കുറിച്ച്‌​ പ്രതികരിക്കാന്‍ ലിബറല്‍ പാര്‍ട്ടി നേതാവും കനേഡിയന്‍ പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡോ തയാറായില്ല. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്​ വലിയ വിവാദമാക്കിയിട്ടുണ്ട്​.

    comment

    LATEST NEWS


    വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


    'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


    'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


    വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


    കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


    വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


    ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


    'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.