×
login
ഇസ്ലാമിനെ വിമർശിക്കുന്നവരെ ആർഎസ്എസിൽ നിന്നും പണം വാങ്ങുന്നവരാക്കുന്നെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ; ബംഗ്ലാദേശ് അക്രമത്തെ അപലപിച്ച് തസ്ലിമ

വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ.

ധാക്ക: വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ.  

ഇസ്ലാമിനെ വിമർശനാത്മകമായി പരിശോധിക്കുന്നതിനാൽ ഇസ്ലാമിസ്റ്റുകളും കപട മതേതര സംഘങ്ങളും പറയുന്നത് തനിക്ക് ആർഎസ്എസും ബിജെപിക്കാരും പണം നൽകുന്നുവെന്നാണ്. പ്രവാചകൻ മുഹമ്മദ് കബയിൽ ഇസ്ലാമിക പൂർവ്വ അറബ് ദൈവങ്ങളുടെ 360 വിഗ്രഹങ്ങൾ നശിപ്പിച്ചിരുന്നു .  പ്രവാചകനെ മെക്കയില്‍ നിന്നും വിലക്കിയിരുന്നു. പിന്നീട് മെക്കയില്‍ തിരിച്ചെത്തിയ പ്രവാചകന്‍ കാബയിലെ വിഗ്രങ്ങള്‍ എല്ലാം നശിപ്പിക്കുകയായിരുന്നു. ഇന്ന് അതേ പാതയിലൂടെയാണ് ഇസ്ലാമിസ്റ്റുകൾ സഞ്ചരിക്കുന്നതെന്ന് തസ്ലിമ നസ്രിന്‍ അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശി കമ്മ്യൂണിസ്റ്റുകൾ എപ്പോഴും ജിഹാദിസ്റ്റുകളെ പിന്തുണയ്‌ക്കുന്നുണ്ട് . അങ്ങനെ അവർ “ഖാമിനിസ്റ്റുകൾ”(ബംഗ്ലാദേശിലെ ഖ്വാമി മദ്രസകളാണ് ജിഹാദുകളുടെ ഈറ്റില്ലമായി അറിയപ്പെടുന്നത്) ആയി മാറി . ബംഗ്ലാദേശി മുസ്ലീങ്ങൾ ‘ജിഹാദി’, ‘പ്രോ ജിഹാദി’ എന്നിങ്ങനെ രണ്ട് തരത്തിലാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു.  

മുസ്ലീം സമൂഹത്തിൽ നല്ല ബോധവും മനസ്സാക്ഷിയും ഉള്ള ലിബറൽ മതേതര ആളുകളുണ്ട്. പക്ഷെ അവര്‍ യഥാർത്ഥ മുസ്ലീങ്ങളല്ല. പക്ഷെ അവരുടെ ഐഡന്‍റിറ്റി എന്നത് അവർ നല്ല മനുഷ്യരാണെന്നതാണ്. എങ്കിലും ഇവര്‍ വെറും ന്യൂനപക്ഷമാണെന്നും തസ്ലിമ പറഞ്ഞു.  

ഈയാഴ്ച മാത്രം ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണ്. എൺപതോളം ക്ഷേത്രങ്ങൾക്ക് സമീപം സംഘർഷം നടന്നതായി റിപ്പോർട്ടുണ്ട്. 

ഡോക്ടര്‍ കൂടിയായ തസ്ലിമ നസ്‌റിന്‍ സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദുമുയര്‍ത്തുന്ന എഴുത്തുകാരി കൂടിയാണ്. ലജ്ജ ഉള്‍പ്പെടെ ഇവരുടെ നോവലുകള്‍ ഏറെ പ്രശസ്തമാണ്. ശരിയത്ത് നിയമങ്ങള്‍ തുടച്ചുനീക്കണമെന്ന് പ്രഖ്യാപിച്ച തസ്ലിമ നസ്‌റീനെ ബംഗ്ലാദേശിലെ ഇസ്ലാമിക മൗലികവാദികള്‍ വധിക്കണമെന്ന് ആഹ്വാനം ചെയ്തതോടെ 1994ല്‍ അവര്‍ സ്വീഡനില്‍ അഭയം തേടി.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.