×
login
'യുഎഇ എല്ലാം മുസ്ലീങ്ങളെയും പിന്നില്‍ നിന്ന് കുത്തി; പലസ്തീന്‍ എന്ന ലക്ഷ്യത്തെ ഒറ്റിക്കൊടുത്തു'; ഇസ്രായേലുമായുള്ള ബന്ധത്തില്‍ വിറളിപിടിച്ച് തുര്‍ക്കി

യുഎഇയുടെ തന്ത്രപരമായ വിഡ്ഢിത്തത്തിന്റെ നടപടിയാണ് ഇപ്പോള്‍ ഉണ്ടായത്. പാലസ്തീന് പിന്തുണ നല്‍കുമെന്നും തുര്‍ക്കി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ്: ഇസ്രായേലും യുഎഇയും തമ്മില്‍ ചരിത്രപരമായ നയതന്ത്രകരാറില്‍ ഏര്‍പ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി. ലോകത്തിലെ എല്ലാം മുസ്ലീങ്ങളെയും പിന്നില്‍ നിന്ന് കുത്തുകയാണ് യുഎഇ ചെയ്തത്. ചരിത്രം നിങ്ങളോട് പെറുക്കില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

യുഎഇയുടെ തന്ത്രപരമായ വിഡ്ഢിത്തത്തിന്റെ നടപടിയാണ് ഇപ്പോള്‍ ഉണ്ടായത്. പാലസ്തീന് പിന്തുണ നല്‍കുമെന്നും തുര്‍ക്കി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇടുങ്ങിയ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി പലസ്തീന്‍ എന്ന ലക്ഷ്യത്തെ ഒറ്റിക്കൊടുക്കുക്കയാണ് ചെയ്തത്. കരാര്‍ പലസ്തീനുവേണ്ടിയുള്ള ഒരു ത്യാഗമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തുര്‍ക്കി പറഞ്ഞു.  എന്നാല്‍, തുര്‍ക്കിയുടെ വിമര്‍ശനത്തിനെതിരെ പ്രതികരിക്കേണ്ടതില്ലെന്നാണ് യുഎഇ എടുത്ത നിലപാട്.  


നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ യുഎഇന്നലെയാണ് തീരുമാനിച്ചത്.  അമേരിക്കന്‍ പ്രസിഡന്റ്  ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ ഈ തീരുമാനം ഉണ്ടായത്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ്  രാഷ്ട്രമെന്ന റെക്കോഡും യുഎഇയ്ക്ക് ലഭിച്ചു.  

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, യുഎഇ കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് പരസ്പര ധാരണയിലെത്തിയ കാര്യം വ്യക്തമാക്കിയത്. ചരിത്രനിമിഷമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.  

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.