×
login
അബുദാബിയിലെ സ്‌ഫോടനത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; ആകെ മരണം മൂന്നായി; ആറു പേര്‍ക്ക് പരുക്ക്

എണ്ണക്കമ്പനിയായ എഡിഎന്‍ഒസിയിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് ആദ്യ സൂചന

അബുദാബി: യുഎഇയിലെ അബുദാബിയില്‍ സ്ഫോടനത്തിലും തീപിടിത്തത്തിലും മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാക്കിസ്ഥാനിയുമാണ്. ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആദ്യം ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും വിശദമായ അന്വേഷണത്തിലാണ് മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നത്. എണ്ണക്കമ്പനിയായ എഡിഎന്‍ഒസിയിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് ആദ്യ സൂചന. അബുദാബി വിമാനത്താവളത്തിനു സമീപത്തെ ഇന്ധന സംഭരണശാലിയില്‍ ഡ്രോണ്‍ വഴി നടത്തിയ ആക്രമണമാണ് സ്ഫോടനത്തിനു കാരണമായത്. യെമനിലെ ഇറാന്‍ അനുകൂല ഹൂതി സംഘടനയാണാ ആക്രമണത്തിന് പിന്നില്‍. എണ്ണക്കമ്പനിയായ എഡിഎന്‍ഒസിയുടെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മുസഫ മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മ്മാണ സൈറ്റില്‍ തീപിടുത്തമുണ്ടായതായും അബുദാബി പോലീസ് സ്ഥിരീകരിച്ചു.  

ഇതിനു പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചു.''പ്രാരംഭ അന്വേഷണത്തില്‍ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായേക്കാവുന്ന ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങള്‍ ഡ്രോണ്‍ ആണെന്ന് കണ്ടെത്തി. സംഭവങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അബുദാബി പോലീസ് പ്രസ്താവനയില്‍ പറയുന്നു.

സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള സൈനിക സഖ്യത്തോട് പോരാടുന്ന യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ സൈനിക വക്താവ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.  

 


 

 

 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.