×
login
ചൈനയുടെ ഉറക്കം കെടുത്തി അഫ്ഗാനിസ്ഥാനിലെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍

അഫ്ഗാനിസ്ഥാനിലെ ഉയ്ഗുര്‍ മുസ്ലിംങ്ങള്‍ ചൈനയുടെ ഉറക്കം കെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെ ഭൂവിഭവങ്ങളും താലിബാന്‍റെ കൂട്ടും സ്വപ്‌നം കണ്ട ചൈനയ്ക്ക് വെല്ലുവിളിയാകുന്നത് ഉയ്ഗുര്‍ മുസ്ലിങ്ങളാണ്. ഇക്കഴിഞ്ഞ ആഴ്ച നിരവധി പേരുടെ മരണത്തിനിടയാക്കിയ കുണ്ടുസിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉയ്ഗുര്‍ മുസ്ലിം തീവ്രവാദിയാണെന്ന ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കിയത് ചൈനയ്ക്കാണ്.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഉയ്ഗുര്‍ മുസ്ലിംങ്ങള്‍ ചൈനയുടെ ഉറക്കം കെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെ ഭൂവിഭവങ്ങളും താലിബാന്‍റെ കൂട്ടും സ്വപ്‌നം കണ്ട ചൈനയ്ക്ക് വെല്ലുവിളിയാകുന്നത് ഉയ്ഗുര്‍ മുസ്ലിങ്ങളാണ്. ഇക്കഴിഞ്ഞ ആഴ്ച നിരവധി പേരുടെ മരണത്തിനിടയാക്കിയ കുണ്ടുസിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉയ്ഗുര്‍ മുസ്ലിം തീവ്രവാദിയാണെന്ന ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കിയത് ചൈനയ്ക്കാണ്.  

ഇസ്ലാമിക് സ്റ്റേറ്റ് ഇതിന്‍റെ ഉത്തരവാദിത്വം പിന്നീട് ഏറ്റെടുത്തെങ്കിലും ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉയ്ഗുര്‍ ഭീകരനാണെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പിന്നീട് വെളിപ്പെടുത്തിയത്. ഇതോടെ ചൈനയുടെ ദേശീയ സുരക്ഷ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടവര്‍ ഉറക്കം നഷ്ടപ്പെട്ട നിലയിലാണ്.

ചൈനയുടെ ഷിന്‍ജിയാങില്‍ നൂറുകണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങളെയാണ് ചൈനീസ് പട്ടാളം പീഡിപ്പിക്കുന്നത്. ഉയ്ഗുര്‍ പീഢനത്തിനായി പ്രത്യേകം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും ചൈന തുറന്നിട്ടുണ്ട്. ഈ പീഢനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചൈന വീട്ടോടിപ്പോന്ന ആയിരക്കണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ അഭയം തേടിയിട്ടുണ്ട്. ഇവരാണ് ഇപ്പോള്‍ താലിബാനുമായി കൂട്ടു ചേര്‍ന്ന ചൈനയ്ക്ക് ഭീഷണിയായി നിലകൊള്ളുന്നത്.

ഒരു ഭാഗത്ത് ചൈന താലിബാനോട് ഉയ്ഗുര്‍ മുസ്ലിങ്ങളെ വംശഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും താലിബാന്‍റെ ഭാഗത്ത് നിന്ന് എത്രത്തോളം അതിന് അനുകൂലമായ നടപടി ഉണ്ടാകുന്നുവെന്ന് ചൈനയ്ക്ക് ഉറപ്പാക്കാനായിട്ടില്ല. അതിനിടയിലാണ് ചൈനയെ ഞെട്ടിച്ചുകൊണ്ട് കുണ്ടൂസിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം നടത്തിയത് ഉയ്ഗുര്‍ ഭീകരനാണെന്ന വാര്‍ത്ത ഇസ്ലാമിക് സ്‌റ്റേറ്റ് തന്നെ പുറത്തുവിട്ടത്. ഇതോടെ താലിബാന്‍റെ പ്രതിജ്ഞാബദ്ധതയില്‍ ചൈനയ്ക്ക് വിശ്വാസം കുറഞ്ഞിരിക്കുകയാണ്.

അതുപോലെ ദസു ജലവൈദ്യുതി പ്ലാന്‍റില്‍ പണിയെടുക്കുന്ന ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാരെ കൊന്ന ബോംബ് സ്‌ഫോടനത്തിന് പിന്നിലും ഉയ്ഗുര്‍ തീവ്രവാദികളാണോ എന്ന് ചൈന സംശയിക്കുന്നുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയടുെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നവരാണ് ഈ എഞ്ചിനീയര്‍മാര്‍. എന്തായാലും അഫഗാനിസ്ഥാനിലെ താലിബാനെയും പാകിസ്ഥാന്‍ സര്‍ക്കാരിനെയും സംശയത്തോടെ വീക്ഷിക്കുകയാണ് ചൈന ഇപ്പോള്‍.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.