×
login
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെയിലെ സിഖ് വിദ്യാര്‍ത്ഥി സംഘടന; 'സിഖുകാരെ ഇത്രമേല്‍ ബഹുമാനിച്ച മറ്റൊരു പ്രധാനമന്ത്രിയില്ല'

"പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി മറ്റൊരു പ്രധാനമന്ത്രിയും ഇത്രത്തോളം ചെയ്തിട്ടില്ല. സിഖുകാരുടെ മതപരമായ വികാരങ്ങള്‍ മാനിച്ച് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത് ഈ പ്രധാനമന്ത്രിയാണ്" - യുകെ അടിസ്ഥാനമായുള്ള ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍റെ ചെയര്‍മാന്‍ കൂടിയായ സിഖ് വിദ്യാര്‍ത്ഥി.

ലണ്ടന്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെയിലെ സിഖ് വിദ്യാര്‍ത്ഥി സംഘടന.

'പ്രധാനമന്ത്രി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്‍റെ തലവനും രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന വ്യക്തിയുമാണ്. അതല്ലാതെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പ്രതിനിധിയല്ല. അതുകൊണ്ട് രാജ്യത്തെ നയിക്കാനുള്ള അദ്ദേഹത്തിന്‍റെ ആധികാരികത അട്ടിമറിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവിടുത്തെ ജനങ്ങളെ കാണാനും വണങ്ങാനുമുള്ള അദ്ദേഹത്തിന്റെ ജനാധിപത്യപരമായ അവകാശമാണ്. അദ്ദേഹത്തിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു പിടി തെമ്മാടികളെ അതിന് വിഘാതം സൃഷ്ടിക്കാന്‍ അനുവദിച്ചത് ദുഖകരമാണ്,'- ലോര്‍ഡ് റാമി റേഞ്ചര്‍ സിബിഇ, എന്ന യുകെ അടിസ്ഥാനമായുള്ള ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍റെ ചെയര്‍മാന്‍ പറയുന്നു.

'പഞ്ചാബിലെ ജനങ്ങളോട് പ്രധാനമന്ത്രിക്ക് നല്‍കാനുള്ളത് എന്ത് സന്ദേശമാണെന്ന് കാണാന്‍ രാജ്യം കാത്തിരിക്കുകയായിരുന്നു. അദ്ദേഹം അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്ന ഒരു സംസ്ഥാനമാണ് പഞ്ചാബ്,'- ലോര്‍ഡ് റാമി റേഞ്ചര്‍ പറയുന്നു.

'പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി മറ്റൊരു പ്രധാനമന്ത്രിയും ഇത്രത്തോളം ചെയ്തിട്ടില്ല. സിഖുകാരുടെ മതപരമായ വികാരങ്ങള്‍ മാനിച്ച് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത് ഈ പ്രധാനമന്ത്രിയാണ്. സിഖ് ഗുരുക്കന്മാരുടെ വചനങ്ങള്‍ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് ലോകമെമ്പാടും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. '- പ്രസ്താവനയില്‍ പറയുന്നു.

'പഞ്ചാബ് കര്‍ഷകരെ മാനിച്ചുകൊണ്ട് അദ്ദേഹം മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. സിഖ് വിശ്വാസത്തിന്‍റെ സ്ഥാപകനായ ഗുരുനാനാക് ദേവ് ജിയുടെ 550ാം ജന്മ വാര്‍ഷികം പ്രധാനമന്ത്രി ആഘോഷിച്ചു. പത്താമത് ഗുരു ഗോബിന്ദ് സിങ് ജിയുടെ 350ാം ജന്മവാര്‍ഷികവും ഒമ്പതാമത് ഗുരു തേഗ് ബഹദൂര്‍ ജിയുടെ 400ാം ജന്മ വാര്‍ഷികവും മോദിജിയുടെ പരിശ്രമഫലമായി ആഘോഷിച്ചു. സിഖ് ഗുരുക്കന്മാര്‍ക്ക് ഇത്രയ്ക്ക് ബഹുമാനം നല്‍കുന്ന മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയില്ല. '- പ്രസ്താവന തുടരുന്നു.

  comment

  LATEST NEWS


  കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍


  13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.