×
login
ബ്രിട്ടീഷ്‍ എംപിയുടെ കൊലപാതകം ഇസ്ലാമിക തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ച് യുകെ പൊലീസ്

ബ്രിട്ടീഷ് എംപി ‍ ഡേവിഡ് എമെസ്സ് ഒരു അക്രമിയുടെ കത്തികൊണ്ടുള്ള കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ തീവ്രാവദ ആക്രമണമെന്ന് സ്ഥിരീകരിച്ച് ബ്രിട്ടനിലെ പൊലീസ്. യുകെയിലെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ എസെക്‌സ് പൊലീസുമായും ഇസ്റ്റേണ്‍ റിജ്യന്‍ സ്‌പെഷ്യലിസ്റ്റ് ഓപറേഷന്‍സ് യൂണിറ്റുമായും ചേര്‍ന്ന് നടത്തുന്ന പ്രാഥമിക അന്വേഷണത്തിലാണ് സംഭവം തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.

ലണ്ടൻ: ബ്രിട്ടീഷ് എംപി ‍ ഡേവിഡ് എമെസ്സ് ഒരു അക്രമിയുടെ കത്തികൊണ്ടുള്ള കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ തീവ്രാവദ ആക്രമണമെന്ന് സ്ഥിരീകരിച്ച് ബ്രിട്ടനിലെ പൊലീസ്.  യുകെയിലെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ എസെക്‌സ് പൊലീസുമായും ഇസ്റ്റേണ്‍ റിജ്യന്‍ സ്‌പെഷ്യലിസ്റ്റ് ഓപറേഷന്‍സ് യൂണിറ്റുമായും ചേര്‍ന്ന് നടത്തുന്ന പ്രാഥമിക അന്വേഷണത്തിലാണ് സംഭവം തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.  

ഇത് ഒരു തീവ്രവാദി ആക്രമണമാണെന്നാണ് തീവ്രവാദവിരുദ്ധ പൊലീസ് പറയുന്നത്. പല തവണയാണ് എംപി ഡേവിഡ് എമെസ്സിന് കുത്തേറ്റത്. അദ്ദേഹം ഒരു പള്ളിയില്‍വെച്ച് വോട്ടര്‍മാരുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.  

ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണമെന്ന് ആദ്യ അന്വേഷണങ്ങള്‍ തെളിയിക്കുന്നു. കത്തിയോ മൂര്‍ച്ചയേറിയ ആയുധം കൊണ്ടോ കുത്തിക്കൊല്ലുന്ന പതിവ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ പിന്തുടരുന്ന രീതിയാണ്. ഒരു 25 കാരനെയാണ് പിടികൂടിയിരിക്കുന്നത്.

ഇത്തരത്തില്‍ കത്തി ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തുന്നതിനെ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ രണ്ട് തവണ  ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ് വിമര്‍ശിച്ചിട്ടുണ്ട്. പള്ളിയിൽ വോട്ടർമാരുമായി സംസാരിച്ചുകൊണ്ട് നില്‍ക്കവേയാണ് ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സ് കുത്തേറ്റു മരിച്ചത്. കൊലപാതകം നടത്തിയ 25 കാരനെ അറസ്റ്റ് ചെയ്തു. ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചത് ഇസ്ലാമിക തീവ്രവാദമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.  ഇയാളുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ വിശദമായി പരിശോധിക്കും.

കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്ത് എൻഡ് വെസ്റ്റിൽ നിന്നുള്ള പാർലമെന്‍റ് അംഗമാണ് ഡേവിഡ് അമെസ്സ്.  ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം രണ്ട് തവണ കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങളെ അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ വിമര്‍ശിച്ചിരുന്നു. "കത്തികൊണ്ടുള്ള അര്‍ത്ഥശൂന്യമായ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. നമ്മള്‍ കൂടുതലായി പൊലീസുകാരെ നിയമിച്ചത് തന്നെ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ്,"- ഡേവിഡ് അമേസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ അഭിപ്രായപ്രകടനമാണിത്.  

അത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് വെള്ളിയാഴ്‌ച്ച ഉച്ചയ്‌ക്ക് ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയില്‍ ഡേവിഡ് അമെസ്സ് കൊലക്കത്തിക്ക് ഇരയായത്.  പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഇദ്ദേഹം. മാര്‍ച്ച് 2021വരെയുള്ള 12 മാസങ്ങളില്‍ ബ്രിട്ടനില്‍ 250 പേരാണ് കത്തികൊണ്ടോ അതുപോലെയുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ടോ കുത്തേറ്റ് മരിച്ചത്.  

കത്തി ഉപയോഗിച്ചുള്ള ക്രൂരമായ കൊലകള്‍ ജര്‍മ്മനിയിലും ഫ്രാന്‍സിലും പതിവായിരിക്കുകയാണ്. ഇതെല്ലാം ഇസ്ലാമിക തീവ്രാവദി ആക്രമണങ്ങളാണ്. കാനഡയിലും ഈയിടെ ഇത്തരമൊരു കൊലപാതകം നടന്നു. 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.