×
login
ഒടുവില്‍ വിദേശകാര്യമന്ത്രിയുടെ താക്കീതിന് ബ്രിട്ടന്‍ വഴങ്ങി; കോവിഷീല്‍ഡി ന് ബ്രിട്ടന്‍റെ അംഗീകാരം; ക്വാറന്‍റൈനില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയില്ല

ഇന്ത്യയിലെ കോവിഷീല്‍ഡിനെ അംഗീകൃതവാക്സിനായി അംഗീകരിക്കാത്ത ബ്രിട്ടന്‍റെ നയത്തിനെതിരെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പോരാട്ടത്തിന് വിജയം. ബ്രിട്ടന്‍ പുതുതായി പുറത്തിറക്കിയ നിര്‍ദേശത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.

ന്യൂദല്‍ഹി: ഇന്ത്യയിലെ കോവിഷീല്‍ഡിനെ അംഗീകൃതവാക്സിനായി അംഗീകരിക്കാത്ത ബ്രിട്ടന്‍റെ നയത്തിനെതിരെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പോരാട്ടത്തിന് വിജയം. ബ്രിട്ടന്‍ പുതുതായി പുറത്തിറക്കിയ നിര്‍ദേശത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.  

അതേ സമയം ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യക്കാര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ ഇരിക്കണമെന്ന വ്യവസ്ഥ നീക്കിയിട്ടില്ല. ഇതിനായി ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദം തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷുകാരല്ലാത്ത വിദേശികള്‍ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ നയത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡിനെ അംഗീകൃതവാക്സിനുകളുടെ പട്ടികയില്‍ നിന്നും ബ്രിട്ടന്‍ ഒഴിവാക്കിയിരുന്നത്. ഇത് പ്രകാരം ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ട് തവണ എടുത്തവരെപ്പോലും വാക്സിന്‍ എടുക്കാത്തവരുടെ പട്ടികയിലേ പെടുത്താന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ബ്രിട്ടന്‍. ബ്രിട്ടന്‍ പുതുതായി പ്രഖ്യാപിച്ച ഈ ക്വാറന്‍റൈന്‍ നയത്തിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടിവന്നാല്‍ എതിര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ബ്രിട്ടന് താക്കീത് നല്‍കിയിരുന്നു.  

ബ്രിട്ടന്‍റേത് വംശീയ വിവേചനമാണെന്ന പ്രതിഷേധം ഇന്ത്യയില്‍ നിന്നും ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനക്കയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ബ്രിട്ടന്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയം ശക്തമായി പ്രതിഷേധിച്ചിരുന്നു.  

നേരത്തെ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനക, ഫൈസര്‍, ബയോഎന്‍ടെക്, മൊഡേണ, ജാന്‍സെന്‍ വാക്‌സിന്‍ എന്നിവ മാത്രമായിരുന്നു അംഗീകൃത വാക്‌സിനുകള്‍. ഇപ്പോള്‍ അസ്ട്രസെനക കോവിഷീല്‍ഡ്, അസ്ട്രസെനക വാക്‌സെവ്‌റിയ, മൊഡോണ ടകേഡ എന്നീ വാക്‌സിനുകളെക്കൂടി അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം അംഗീകൃത പൊതുആരോഗ്യസംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പട്ടികയില്‍ ആസ്‌ത്രേല്യ, ആന്റിഗ്വ, ബാര്‍ബുഡ, ബാര്‍ബഡോസ്, ബഹ്‌റൈന്‍, ബ്രൂണൈ, കാനഡ, ഡൊമിനിക്ക, ഇസ്രയേല്‍, ജപ്പാന്‍, കുവൈത്ത്, മലേഷ്യ, ന്യൂസിലാന്റ്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്വാന്‍ എന്നീ രാഷ്ട്രങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇതിനര്‍ത്ഥം ഇന്ത്യക്കാര്‍ കോവിഷീല്‍ഡ് രണ്ട് ഡോസെടുത്താലും 10 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ ഇരിക്കേണ്ട സ്ഥിതിയാണ്. ഇത് ഒഴിവാക്കാന്‍ ഇന്ത്യയിലെ അംഗീകൃത പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ബ്രിട്ടന്റെ അംഗീകാരം ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് ഇന്ത്യയെന്ന് ബ്രിട്ടനിലെ ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.