×
login
കൊന്ന് അറപ്പ് തീര്‍ന്ന അസൊവ് നാസികള്‍; പാശ്ചാത്യലോകം മൂടിവെച്ച ഈ ഉക്രൈന്‍ ദേശീയവാദികള്‍ മരിയുപോളില്‍ രക്ഷപ്പെടുന്നവരെ കൊല്ലുന്നു

ആറ് മണിക്കൂര്‍ നേരത്തേക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മരിയുപോളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടണമെന്ന് മോഹിക്കുന്ന സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനാണ്. എന്നാല്‍ മരിയുപോളില്‍ അങ്ങിനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ തടയുകയാണ് അസൊവ് പോരാളികള്‍.

കീവ്: ആറ് മണിക്കൂര്‍ നേരത്തേക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മരിയുപോളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടണമെന്ന് മോഹിക്കുന്ന സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനാണ്. എന്നാല്‍ മരിയുപോളില്‍ അങ്ങിനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ തടയുകയാണ് അസൊവ് പോരാളികള്‍. താക്കീത് വകവെയ്ക്കാതെ രക്ഷപ്പെടാന്‍ നോക്കുന്നവരെ ഇവര്‍ കൊന്നൊടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികള്‍ കൊന്ന് അറപ്പ് തീര്‍ന്ന പോരാളികളാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇവര്‍ റഷ്യന്‍വംശജരെ ഉന്മൂലനാശം ചെയ്യുകയായിരുന്നുവെന്ന് പുടിന്‍ കുറ്റപ്പെടുത്തിയിരുന്നു. നവനാസികള്‍ എന്നറിയപ്പെടുന്ന ഇവരില്‍ നിന്നും ഉക്രൈനെ രക്ഷപ്പെടുത്താനാണ് ഈ യുദ്ധം എന്നും പുടിന്‍ ഫിബ്രവരി 24ന് യുദ്ധം ആരംഭിച്ച ദിവസം പ്രഖ്യാപിച്ചിരുന്നു. നാസിവല്‍ക്കരണത്തില്‍ നിന്നും ഉക്രൈനെ മോചിപ്പിക്കലാണ്ഈ യുദ്ധലക്ഷ്യമെന്ന് പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു ഉക്രൈന്‍ ഫാസിസ്റ്റുകളായ തീവ്രവാദസംഘം ഇല്ലെന്നായിരുന്നു ഉക്രൈന്‍ ഭരണകൂടവും പാശ്ചാത്യരാഷ്ട്രങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അസൊവ് ഭീകരരുടെ ക്രൂരത മറനീക്കി ലോകത്തിന് മുന്നില്‍ വന്നിരിക്കുകയാണ്.


അതിക്രൂരയുദ്ധത്തിന് പേര് കേട്ട അസൊവ് പോരാളികള്‍ ഇപ്പോള്‍ ആയുധം ഉപയോഗിച്ച് മരിയുപോളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ശ്രമിക്കുന്ന എല്ലാവരേയും തടയുകയാണ്. മരിയുപോളില്‍ താമസിക്കുന്ന 1.2 ലക്ഷം ഗ്രീക്കുവംശജര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അസൊവ് പോരാളികള്‍ തടഞ്ഞതായി പരാതിയുണ്ട്. 'എങ്ങിനെയാണ് എനിക്ക് രക്ഷപ്പെടാന്‍ കഴിയുക? രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ഉക്രൈന്‍ ഫാസിസ്റ്റുകളായ അസൊവ് സേനയുടെ കണ്ണില്‍പ്പെടുകയാണ്'- അസൊവ് പോരാളികളുടെ ഭീഷണി കാരണം രക്ഷപ്പെടാന്‍ കഴിയാത്ത നിസ്സഹായത പ്രകടിപ്പിക്കുന്ന ഗ്രീക്ക് വംശജനായ കിയൂറാണാസ് പറയുന്നു.  ഉക്രൈനില്‍ വേരാഴ്ത്തിയ  നവനാസിസപ്രവണതകള്‍ ഇതോടെ ലോകത്തിന് മുന്നിലെത്തിയിരിക്കുകയാണ്.

 

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.